വിവാഹാഭ്യർഥന നിരസിച്ചു : യുവതിയെ കാർ ആറ്റിലേയ്ക്ക് ഓടിച്ചിറക്കി യുവാവ് കൊലപ്പെടുത്തി

ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ തടാകത്തിലേക്ക് കാർ ഓടിച്ചിറക്കി സഹപ്രവർത്തകൻ കൊലപ്പെടുത്തിയതായി പരാതി.കർണാടകയിലെ ഹസനില്‍ ബുധനാഴ്ചയാണ് സംഭവം. ശ്വേത എന്ന യുവതിയാണ് മരിച്ചത്. വിവാഹിതനും ശ്വേതയുടെ സഹപ്രവർത്തകനുമായ രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

ശ്വേതയെ രവി കാറില്‍ കയറ്റിയ ശേഷം, തടാകത്തിലേക്ക് കാർ ഓടിച്ച്‌ ഇറക്കുകയായിരുന്നു. രവി നീന്തി രക്ഷപ്പെട്ടെങ്കിലും ശ്വേത കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ശ്വേതയെ രക്ഷിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാര്യയെ ഉപേക്ഷിക്കാമെന്ന് പറഞ്ഞും വിവാഹത്തിന് സമ്മതിക്കണെന്ന് ആവശ്യപ്പെട്ടും രവി പലവട്ടം ശ്വേതയെ സമീപിച്ചിരുന്നു. എന്നാല്‍ ശ്വേത ഇതിന് സമ്മതിച്ചില്ല. വിവാഹമോചിതയായിരുന്ന ശ്വേത മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നു. സംഭവദിവസം, ശ്വേതയെ രവി കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ചന്ദനഹള്ളിക്ക് സമീപത്തെ തടാകത്തിലേക്ക് കാർ ഓടിച്ച്‌ ഇറക്കുകയുമായിരുന്നു.

ശ്വേതയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പോലീസ് രവിയെ ചോദ്യംചെയ്തു. എന്നാല്‍ കാർ അബദ്ധത്തില്‍ തടാകത്തിലേക്ക് വീണുവെന്നാണ് രവിയുടെ വാദം. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് രവിയുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്.

Hot Topics

Related Articles