ഇത്തവണ തിയേറ്ററിൽ ക്ലിക്കാകാതെ ഫഹദ് വടി വേലു ചിത്രം; ഒടിടിയില്‍ ചിത്രത്തിന് ലഭിച്ചത് വൻ പ്രതികരണങ്ങള്‍

ഫഹദ് ഫാസില്‍ നായകനായി വന്ന ചിത്രമാണ് മാരീസൻ. സുധീഷ് ശങ്കർ ഒരുക്കിയ ഈ ചിത്രം കോമഡി, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ല. ഇതുവരെ മാരീസിന് ആകെ 5.67 കോടിയാണ് ആകെ നേടാൻ കഴിഞ്ഞിരിക്കുന്നത്. മാരീസൻ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ കുറിപ്പുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Advertisements

വി കൃഷ്‍ണമൂർത്തി തിരക്കഥ രചിച്ച ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ ഇ ഫോർ എന്റർടൈൻമെന്റ് ആണ്. വി കൃഷ്‍ണമൂർത്തി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ചിരിക്കുന്ന 98-ാമത് ചിത്രമാണ് മാരീസൻ. വടിവേലുവും നിര്‍ണായക കഥാപാത്രമായി ചിത്രത്തിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ ഗംഭീര പ്രകടനങ്ങളും, മനോഹാരമായ കഥാപാത്ര രൂപീകരണവും നിറഞ്ഞ ഒരു മികച്ച സിനിമാനുഭവമാണ് ‘മാരീസൻ’ നൽകുന്നത് എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം. 

ചിത്രത്തിന്റെ ഇന്റർവെൽ ട്വിസ്റ്റ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുമെന്നും പ്രിവ്യു ഷോ കണ്ട പ്രമുഖ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും പറഞ്ഞിരുന്നു. ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ മികച്ച ഹാസ്യ രംഗങ്ങൾക്കൊപ്പം വളരെയധികം പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്ന ഒരു ചിത്രം കൂടിയാണ് ഇതെന്നാണ് പ്രീവ്യൂയിൽ നിന്ന് ലഭിച്ച പ്രതികരണം. കമൽഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രം കണ്ട് പ്രശംസയുമായി മുന്നോട്ട് വന്നിരുന്നു. സമൂഹത്തിനു മികച്ച ഒരു സന്ദേശം കൂടി നൽകുന്ന ചിത്രമാണ് ഇതെന്നും പ്രതികരണങ്ങൾ പറയുന്നു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ‘മാരീസൻ’ എന്നാണ് കമൽഹാസൻ അഭിപ്രായപ്പെട്ടത്. 

ചിത്രത്തിലെ നർമ്മത്തിന് താഴെ മനുഷ്യ വികാരങ്ങളെയും സമൂഹത്തിന്റെ ഇരുണ്ട നിഴലുകളെയും കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ടെന്നും കമൽഹാസൻ സൂചിപ്പിച്ചു. കാഴ്ചക്കാരൻ എന്ന നിലയിലും ഫിലിം മേക്കര്‍ എന്ന നിലയിലും തന്നെ ഏറെ ആകർഷിച്ച ചിത്രമാണ് ഇതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്‍ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്‍തിരിക്കുന്നു. ഛായാഗ്രഹണം- കലൈസെൽവൻ ശിവാജി, സംഗീതം- യുവാൻ ശങ്കർ രാജ, എഡിറ്റിങ്- ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ- മഹേന്ദ്രൻ, വസ്ത്രാലങ്കാരം- ദിനേശ് മനോഹരൻ, മേക്കപ്പ്- അബ്ദുൾ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ- എ ജയ് സമ്പത്ത്, സൌണ്ട് മിക്സിംഗ്- എം. ആർ. രാജാകൃഷ്‍ണൻ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സ്റ്റണ്ട്സ്- ഫീനിക്സ് പ്രഭു, വിഎഫ്എക്സ്- ലവൻ, കുശൻ (ഡിജിറ്റൽ ടർബോ മീഡിയ), ഡിഐ- നാക്ക് സ്റ്റുഡിയോസ്, സ്റ്റിൽസ്- ഷെയ്ഖ് ഫരീദ്, ഗാനരചന- മധൻ കർക്കി, ശബരീവാസൻ ഷൺമുഖം, പോസ്റ്ററുകൾ- യെല്ലോ ടൂത്സ്, നെഗറ്റീവ് റൈറ്റ് ഹോൾഡർ- എ പി ഇന്റർനാഷണൽ.

Hot Topics

Related Articles