ശിവകാര്‍ത്തികേയനൊപ്പം ബിജു മേനോൻ; മദ്രാസിയുടെ ഏറ്റവും പുതിയ അപ്‍ഡേറ്റ് പുറത്ത്

ശിവകാര്‍ത്തികേയൻ നായകനായി ഇനി വരാനിരിക്കുന്ന ചിത്രം ആണ് മദ്രാസി. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്‍മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രാഹണം സുധീപ് ഇളമണ്‍ നിര്‍വഹിക്കുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

Advertisements

ശിവകാര്‍ത്തികേയൻ നായകനാകുന്ന മദ്രാസിയുടെ പുതിയ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് തിയ്യതിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 24നാണ് ചിത്രത്തിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് നടക്കുക. ശിവകാര്‍ത്തികേയന്റെ കരിയറില്‍ വലിയ വഴിത്തിരിവാകുമെന്ന കരുതുന്ന ചിത്രമാണ് മദ്രാസി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. 

ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

2024 ഒക്ടോബർ 31ന് റിലീസ് ചെയ്‍ത ചിത്രമാണ് അമരൻ. രാജ്‍കുമാർ പെരിയസാമി സംവിധാനം ചെയ്‍ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം.

Hot Topics

Related Articles