തിരുവനന്തപുരം : അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും. നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. നവംബർ 10നും 18നും ഇടയിലായിരിക്കും അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. അർജൻ്റീന ഫുട്ബോൾ അസോസിയേഷനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചു.
Advertisements