കൊച്ചി: ആലുവയിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിട്ട് യുവാവ്. ആലുവ അത്താണിയിലെ പമ്പിലായിരുന്നു യുവാവിന്റെ പരാക്രമം. പമ്പിനുള്ളിൽ വെച്ച് സ്വന്തം ബൈക്ക് കത്തിച്ചു. തലനാരിഴയ്ക്കാണ് പമ്പിലെ പൊട്ടിത്തെറി ഒഴിവായത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പറയുന്നു. പമ്പിലെ ജീവനക്കാരുമായി തർക്കം ഉണ്ടായതിനെ തുടർന്നായിരുന്നു യുവാവിന്റെപരാക്രമം. തീ പടർന്നു പിടിച്ചപ്പോൾ പമ്പിലെ ഉപകരണം ഉപയോഗിച്ച് ജീവനക്കാർ തന്നെയാണ് തീ കെടുത്തിയത്. ചെങ്ങമനാട് പോലീസ് എത്തി പ്രതിയെ കൊണ്ടുപോയി. ചെങ്ങമനാട് സ്വദേശി പ്രദീപ് ആണ് പിടിയിലായത്.
Advertisements