പൂരാവേശത്തിന് കൊട്ടിക്കലാശം; കുടമാറ്റമില്ലാതെ കോട്ടയത്തിന്റെ പൂരത്തിന് സമാപനം; നാല് ദിക്കിലും വണങ്ങി ജയറാമിന്റെ മേളക്കലാശം

പൂരമൈതാനിയില്‍ നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: തിരുനക്കരയുടെ പൂരാവേശത്തിന് ആഘോഷത്തോടെ കൊട്ടിക്കലാശം. രണ്ട് വര്‍ഷത്തോളം കാത്തിരുന്ന തിരുനക്കര മഹാദേവന്റെ പൂരത്തിന് നാടും നഗരവും ആവേശ സ്വീകരണം നല്‍കിയതോടെ കടന്ന് പോയത് പൂരപ്പെരുമയുടെ ആത്മാവിഷ്‌കാരത്തിന്റെ ഒരു പകലാണ്. തിരുനക്കരയുടെ പൊന്നില്‍ തിടമ്പേറ്റി ഒരു വശത്ത് നിന്ന ശിവനൊപ്പം ചിറക്കല്‍ കാളിദാസനും കൂടി ആയതോടെ ആനപ്രേമികള്‍ക്ക് ആവേശപ്പൂരം. മേളപ്പെരുക്കവുമായി പത്മശ്രീ ജയറാമിനൊപ്പം 111 കലാകാരന്മാരുടെ ചെണ്ടകളും ചേങ്ങിലകളും ശബ്ദിച്ചതോടെ മേളപ്പെരുക്കത്തിന്റെ പത്തരമാറ്റ് പൂരത്തിനാണ് കൊടിയേറ്റമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആവേശക്കടല്‍ തീത്ത് ഒഴുകിയെത്തിയ പുരുഷാരത്തിനൊപ്പം മേളവും ആനകളും ആഘോഷം തീര്‍ത്തതോടെ തിരുനക്കരയുടെ പൂരത്തിന്റെ ആവേശം കൊടുമുടി കയറി. രാവിലെ 11 മണിയോടുകൂടി തന്നെ ചെറുപൂരങ്ങള്‍ തിരുനക്കര മഹാദേവന്റെ മൈതാനത്തേക്ക് കടന്ന് വന്ന് തുടങ്ങിയിരുന്നു. തരിമ്പും ആവേശത്തിന് വിട്ടുവീഴ്ച ചെയ്യാതെ കൊമ്പന്മാരുടെ കൈപിടിച്ചെത്തിയ ആനപ്രേമികളും താരത്തിന്റെ മേളപ്പെരുക്കത്തിനൊപ്പം വാനില്‍ ആവേശം ചുഴറ്റി എറിയാനെത്തിയ മേള പ്രേമികളും ചേര്‍ന്ന് ബുധനാഴ്ച പകല്‍ തിരുനക്കരയെ ആവേശസമ്പുഷ്ടമാക്കിയിരുന്നു.

ഒരുങ്ങിയിറങ്ങിയ കൊമ്പന്മാരുടെ ആഴകളവുകളുടെ വര്‍ണ്ണനകളായിരുന്നു മൈതാനത്ത് നിന്നെല്ലാം. നാല് മണിയോടുകൂടിതന്നെ ആന ഉടലുകളെല്ലാം തെല്ലും അലങ്കാരങ്ങളില്ലാതെ മൈതാന മധ്യത്തിലേക്കാണ് ഇറങ്ങിയെത്തിയത്. ആവേശം വാനോളമുയര്‍ത്തിയ ആനകളുടെ എഴുന്നള്ളത്തിന് ശേഷം തിരുനക്കരയപ്പന്റെ തിടമ്പുമായി ശിവനെത്തി. പടിഞ്ഞാറന്‍ ചേരുവാരത്ത് ശിവന്‍ നിറഞ്ഞതോടെ ആഘോഷം ആര്‍പ്പുവിളികള്‍ക്ക് വഴിമാറി. പിന്നീട് മണിക്കൂറുകളോളം സിനിമാതാരം ജയറാമിന്റെ നേതൃത്വത്തിലുള്ള മേള പ്രപഞ്ചമായിരുന്നു തീര്‍ത്തത്. ഇരുവശത്തും കൊമ്പന്മാര്‍ അണിനിരന്ന് പൂരപ്രേമത്തിന് പരിസരമാകെ പ്രഭയേകി. പൂരപ്രേമികളെ നാല് വശത്തും ചെന്ന് അഭിവാദ്യം ചെയ്ത് മടങ്ങാന്‍ മനസ് കാട്ടിയ ജയറാമും പൂര-ആന-മേള പ്രേമികള്‍ക്ക് ആവേശമായി.

Hot Topics

Related Articles