ഏഴ് വയസുകാരിയെ പീഡിപ്പിച്ച ‘ദൈവദാസന്‍’ അറസ്റ്റില്‍; അടുക്കളയില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി; പാസ്റ്ററെ കുടുക്കിയത് കുഞ്ഞിന്റെ അച്ഛന്‍

ആലപ്പുഴ: ഏഴ് വയസുകാരിയെ പീഡിപ്പിച്ച ദൈവദാസന്‍ അറസ്റ്റില്‍. കാപ്പില്‍ സ്വദേശിനിയായ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് പാസ്റ്റര്‍ ഇടിക്കുള തമ്പി (67) അറസ്റ്റിലായത്. കറ്റാനം വില്ലേജില്‍ കറ്റാനം മുറിയില്‍ വാലു തുണ്ടില്‍ വീട്ടില്‍ നിന്നും താമസം മാറി ഭരണിക്കാവ് വില്ലേജില്‍ തെക്കേ മങ്കുഴി മുറിയില്‍ പനയ്ക്കാട്ട് കോട്ടയില്‍ വീട്ടില്‍വാടകയ്ക്ക് താമസിച്ചു വരികയാണ് ഇയാള്‍.

Advertisements

കഴിഞ്ഞ ദിവസമാണ് സംഭവം. പകല്‍ 10 മണിക്ക് വീടിന്റെ അടുക്കളയില്‍ കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ പാസ്റ്ററായ പ്രതി, ഇയാള്‍ താമസിക്കുന്ന വീടിന്റെ പറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പീഡനശ്രമം നേരില്‍ക്കണ്ട പെണ്‍കുട്ടിയുടെ അച്ഛനാണ് കുഞ്ഞിനെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പാസ്റ്റര്‍ ഇടിക്കുള തമ്പിയെ റിമാന്റ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.