തോട്ടഭാഗം ചങ്ങനാശ്ശേരി റോഡിൽ ആഞ്ഞിലിത്താനത്ത് സ്ക്കൂൾ വാനും കാറും കുട്ടിയിടിച്ചു

തിരുവല്ല : കവിയൂർ
തോട്ടഭാഗം ചങ്ങനാശ്ശേരി റോഡിൽ ആഞ്ഞിലിത്താനം ചിറയിൽകുളം കയറ്റത്ത് സ്ക്കൂൾ വാനും കാറും കുട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. നാലരയോടെ ആയിരുന്നു അപകടം നടന്നത്. സ്കൂളിൽ നിന്നും കുട്ടികളുമായി പായിപ്പാട് ഭാഗത്തേക്ക് വന്ന സ്കൂൾ വാനിലേക്ക് കവിയൂർ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. സ്കൂൾ വാൻ ഡ്രൈവർ കഴിവതും റോഡിന്റെ വശത്തേക്ക് വാഹനം മാറ്റിയിട്ടും കാർ വന്ന് ഇടിക്കുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. ഇരുവാഹനത്തിനും ചെറിയ തോതിലുള്ള നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. കാർ ഡ്രൈവർ നന്നായി മദ്യപിച്ചിരുന്നു. കീഴ്‌വായ്പൂര് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles