കെ.റെയിൽ : ബി ജെ പി സമരപ്രഖ്യാപന  കണ്‍വന്‍ഷന്‍ ഇന്ന് മാടപ്പളളിയിൽ

കോട്ടയം : ബിജെപി കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കെ-റെയില്‍ വിരുദ്ധ സമരപ്രഖ്യാപന ജനകീയ കണ്‍വന്‍ഷന്‍ ഇന്ന്  മാടപ്പള്ളിയില്‍ നടക്കും. കെ-റെയില്‍ കടന്നുപോകുന്ന പാതയിലൂടെ ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ 29 മുതല്‍ 31 വരെ നടത്തുന്ന പദയാത്രയുടെ മുന്നോടിയായാണ് കണ്‍വന്‍ഷന്‍. മാടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4ന് ജില്ലാ പ്രിഡന്റ് ലിജിന്‍ ലാല്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും.

Advertisements

Hot Topics

Related Articles