കാൽപ്പന്തു കളിയിലെ സയന്റിസ്റ്റ്
പതിനാലാം നമ്പർ ജേഴ്‌സി അണിഞ്ഞ സ്‌ട്രൈക്കർ പൊസിഷനിൽ കളിക്കുന്നൊരു കളിക്കാരൻ കാലിൽ പന്തുമായി എതിർ ഗോൾ മുഖത്തേക്ക് ഇരച്ചു കയറുകയാണ് ..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊട്ടു പിറകെ അയാളുടെ മുന്നേറ്റം തടയുവാനായി എതിരാളികളുടെ പ്രതിരോധനിരക്കാരനുമുണ്ട് , അതിനിടയിലാണ് അത് സംഭവിക്കുന്നത്!
ആ ഓട്ടത്തിനിടെ അസാധ്യമായ മെയ്വഴക്കത്തോടെ പൊടുന്നനെ ഓട്ടം നിർത്തി ശരീരം നിശ്ചലമാക്കി ഇടംകാലു കൊണ്ടു പന്തിനെ പിറകിലേക്ക് പതിയെ തഴുകിയിട്ടു വെട്ടിത്തിരിഞ്ഞു ആ പന്തുമായി വീണ്ടും കുതിക്കുന്ന അയാൾ !!
അപ്രതീക്ഷിതമായ ആ നീക്കത്തിൽ പകച്ചു പോയ ആ പ്രതിരോധനിരക്കാരൻ !!
കാണികൾക്കു ഒരിക്കലും മടുക്കാത്ത ആ മാന്ത്രിക “ടേൺ ” കാണിച്ചു കൊടുത്തു കൊണ്ടിരുന്ന ആ മായാജാലക്കാരൻ ഓർമ്മയായിട്ട് ഇന്ന് 6 വർഷങ്ങൾ ……
നെതര്ലാണ്ടിലെ പ്രശസ്തമായ അയാക്സ് ഫുട്ബോൾ ക്ലബിന്റെ സ്റ്റേഡിയം ക്ലീൻ ചെയ്യാനും കളിക്കാരുടെ ജേഴ്‌സി അലക്കി വൃത്തിയാക്കാനും പോയി ഉപജീവനം കഴിച്ചു കൊണ്ടിരുന്ന പെട്രോനെല്ല എന്നൊരു സ്ത്രീ ഉണ്ടായിരുന്നു ….
ആ സ്ത്രീ അറിഞ്ഞു കാണുമോ താൻ വൃത്തിയാക്കി കൊണ്ടിരിക്കുന്ന ആ സ്റ്റേഡിയവും ക്ലബും പിൽക്കാലത്തു തന്റെ മകന്റെ പേരിലറിയപ്പെടുമെന്നത് !!
അമ്മ പുറത്തു ജോലിക്കു പോകുമ്പോൾ ആസ്റ്റർഡാമിലെ തെരുവുകളിൽ തുകൽപന്തു തട്ടി കളിച്ചു കൊണ്ടിരുന്ന , പിൽക്കാലത്തു ലോകം തന്നെ കാൽച്ചുവട്ടിൽ ആക്കിയ ആ പയ്യന്റെ പേര് ഹെൻഡ്രിക് ജൊഹാനസ് ക്രൈഫ് എന്നായിരുന്നു ..
ആരാധകരുടെ ക്രൈഫ് ……
കൂടെയുള്ളവർ കാലുകൾ കൊണ്ട് പന്ത് തട്ടുമ്പോൾ , വ്യത്യസ്തനായി കാലുകളോടൊപ്പം “തലച്ചോർ ” കൂടി ഉപയോഗിക്കുന്ന ആ മനുഷ്യന് ഫുട്ബോൾ ലോകം മറ്റൊരു പേര് നൽകി “കാൽപ്പന്തു കളിയിലെ സയന്റിസ്റ്റ് !! “
അയാക്സിനെയും , തകർച്ചയിൽ നിന്നും തചർച്ചയിലേക്കു കൂപ്പു കുത്തിക്കിടന്ന ബാഴ്സയെയും എല്ലാം ” ടോട്ടൽ ഫുട്ബോൾ , ടിക്കി ടാക്ക ” തുടങ്ങിയ പുത്തൻ രീതികൾ കണ്ടെത്തി ഗ്രൗണ്ടിൽ നടപ്പിലാക്കി , ലോകത്തെ ഏറ്റവും മികച്ച ശക്തരാക്കി മാറ്റിയെടുത്തത് അയാളെന്ന ശാസ്ത്രഞ്ജന്റെ തലച്ചോർ തന്നെ ആയിരുന്നു ….
എതിരാളികളുടെ നെഞ്ചിടിപ്പ് ഉയർത്തിക്കൊണ്ടു , ബാഴ്സ ജേഴ്സിയിൽ നിരന്നു നിൽക്കുന്ന മെസ്സി , സാവി , ഇനിയേസ്റ്റ , പുയോൾ , പെഡ്രോ തുടങ്ങിയ ലാ മാസിയ പ്രൊഡക്ടുകളെ കാണുമ്പോൾ ആണു
ബാഴ്സയെന്ന ക്ലബിന് നാളെകളിൽ അടിതെറ്റാതെ ഉറച്ചു നില്ക്കാൻ നല്ല താരങ്ങളെ വളർത്തിയെടുക്കണമെന്നു മനസിലാക്കി പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി അവർക്കു പരിശീലനം നൽകുവാൻ ആയി ലാ മാസിയ എന്ന അക്കാദമി തുടങ്ങിയ അയാളെന്ന ശാസ്ത്രഞ്ജന്റെ തലയുടെ വലുപ്പം മനസ്സിലാകുക !
ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ചവരിൽ മികച്ച ഒരുവന് ഒരായിരം ഓർമപ്പൂക്കൾ ❤❤❤