കോട്ടയം : മോഷണവും പോക്കറ്റടിയും ലക്ഷ്യമിട്ട് തിരുനക്കര മഹാദേവ ക്ഷേത്ര മുറ്റത്ത് പൂരദിവസം കറങ്ങി നടന്ന മൂന്ന് പേരെ വെസ്റ്റ് പൊലീസ് പിടികൂടി. നിരവധി മോഷണ , പോക്കറ്റടി കേസുകളിൽ പ്രതികളായ തിരുവനന്തപുരം കഠിനംകുളം പുതുവൽ പുരയിടം നീരജ് വീട്ടിൽ അൻസൽ, പുത്തൂർ ആനന്ദഭവനം പരമേശ്വരൻപിള്ള മകൻ സത്യശീലൻ പിള്ള , കൊല്ലം മാമൂട് കൂവേരി താഴയിൽ വീട്ടിൽ രാജൻ മകൻ പ്രസാദ് (അമ്പലം പ്രസാദ് ) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്.
തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പൂര ദിവസത്തെ തിരക്ക് മുതലെടുത്ത് മോഷണം ലക്ഷ്യമിട്ടാണ് പ്രതികൾ കോട്ടയത്ത് എത്തിയത്. തുടർന്ന് ക്ഷേത്ര മൈതാനത്ത് അടക്കം അലഞ്ഞ് തിരിഞ്ഞ് നടന്ന് പോക്കറ്റടിയും മോഷണവുമാണ് ലക്ഷ്യമിട്ടിരുന്നത്. മുൻപ് മോഷണക്കേസുകളിൽ പ്രതികളായിരുന്നവരുടെ ചിത്രങ്ങൾ സഹിതം പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് , മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ തിരക്കിൽ മോഷണം തടയുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിൽ ഡി വൈ എസ്.പി ജെ.സന്തോഷ് കുമാറിന്റെ നിർദേശാനുസരണം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണ , എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.