പത്താമുട്ടം സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഫിസിക്സ് വിഭാഗം മേധാവി പ്രഫ.സണ്ണിക്കുട്ടി കെ ജോൺ

കോട്ടയം :- പത്താമുട്ടം സെൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഫിസിക്സ് വിഭാഗം മേധാവിയും പാമ്പാടി കെ.ജി.കോളേജ് ഫിസിക്സ് വിഭാഗം മുൻ മേധാവിയുമായ കുഴിമറ്റം എണ്ണശ്ശേരിൽ കരോട്ട് പുത്തൻപുരയ്ക്കൽ പ്രഫ സണ്ണിക്കുട്ടി കെ ജോൺ (69 വയസ്) നിര്യാതനായി. സംസ്ക്കാരം മാർച്ച് 26 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം ചാലുകുന്നിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ കോട്ടയം ചാലുകുന്ന് പുളിമൂട്ടിൽ പ്രഫ.ഐഷു മാണി ( കോട്ടയം ബി.സി.എം. കോളേജ് റിട്ട. കൊമേഴ്സ് വിഭാഗം മേധാവി) മക്കൾ ഡോ: യൂഹാൻ സണ്ണി ( സെൻ്റ് ഗിറ്റ്സ് കോളേജ് പത്താമുട്ടം) , മെറിൻ സണ്ണി ( യു.കെ) മരുമകൻ – ഏഴംകുളം പടയത്ത് പുത്തൻവീട് ടിബു തങ്കച്ചൻ (യു.കെ.). പരേതൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് , കോട്ടയം ബസേലിയസ് കോളേജ് എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles