ഡൽഹിയിൽ യു.ഡി.എഫ് എം.പിമാരെ മർദിച്ചതിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺഗ്രസ് പ്രകടനം നടത്തി : പിണറായിയുടെയും മോദിയുടെയും കോലം കത്തിച്ചു

കോട്ടയം : കെ റെയിലിനെതിരെ പ്രതിഷേധവുമായി ന്യൂഡൽഹി പ്രകടനം നടത്തിയ യുഡിഎഫ് എം.പിമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫോട്ടോ ഈ കോലത്തിൽ വച്ചുകെട്ടി കളക്ടറേറ്റിനു മുന്നിൽ എത്തി കത്തിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റ് മുന്നിൽ സമാപിച്ചു.

Advertisements

പ്രതിഷേധ പ്രകടന ഡിസിസി പ്രസിഡന്റ് നാടകം സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് , പ്രവർത്തകർ ചേർന്ന് മോദിയുടെയും പിണറായിയുടെയും മുഖം ചേർത്ത കോലം കത്തിച്ചു.

Hot Topics

Related Articles