ഒരു ഗംഭീര ത്രില്ലർ ചിത്രം ! ബേബി ഗേളിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി : ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകള്‍ നല്‍കികൊണ്ട് ബേബി ഗേള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.മാജിക്‌ ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌ നിവിൻ പോളി പ്രധാന വേഷത്തില്‍ എത്തുന്ന അരുണ്‍ വർമ്മ ചിത്രം ഉടൻതന്നെ തീയേറ്ററുകളില്‍ എത്തും. ത്രില്ലർ ചിത്രം നല്‍കുന്ന ആകാംഷക്കൊപ്പം ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ മികവുറ്റ താരങ്ങളുടെ ഗംഭീര പ്രകടനവും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

Advertisements

നിവിൻ പോളിക്കൊപ്പം സംഗീത് പ്രതാപും, ലിജോ മോളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ‘ബേബി ഗേള്‍’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏത് രീതിയിലായിരിക്കും ബേബി ഗേളിനെ ഈ കഥയില്‍ ഉള്‍പ്പെടുത്തുന്നത്, അന്വേഷണം ഏതൊക്കെ രീതിയില്‍ വ്യത്യസ്തമായി അവതരിപ്പിക്കുന്നു എന്നതൊക്കെ ആകാംക്ഷ ഉണർത്തുന്ന രീതിയിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഒരു മിനി ട്രെയിലർ എന്ന് തന്നെ വേണമെങ്കില്‍ ഈ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനെ വിശേഷിപ്പിക്കാം.

Hot Topics

Related Articles