കൊച്ചി : ജിത്തു ജോസഫ് ഒരു സിനിമയുമായി വരുന്നെന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ‘ദൃശ്യം 3’ ആയിരിക്കും ഏവരുടേയും മനസ്സില്‍.ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ക്ക് മുമ്ബേ പ്രേക്ഷകരുടെ മനസ്സില്‍ ഉദ്വേഗം നിറയ്ക്കുന്ന ഒരു പസില്‍ ഗെയിം തീർക്കാൻ എത്തുകയാണ് ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പം ജീത്തു ജോസഫ്. ഇവർ ഒന്നിക്കുന്ന ‘മിറാഷ്’ സെപ്റ്റംബർ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. തിരുവോണ ദിനത്തില്‍ എത്തിയിരിക്കുന്ന റിലീസ് അനൗണ്‍സ്മെന്‍റ് പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ആസിഫും അപർണയും ഹക്കീം ഷാജഹാനുമാണ് പോസ്റ്ററിലുള്ളത്.
കഴിഞ്ഞ വർഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെട്ട ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മിറാഷ്’.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ ‘രേഖചിത്ര’വും ബോക്സ്‌ഓഫിസില്‍ വൻ ഹിറ്റായിരുന്നു. ദൃശ്യം സീരീസ് ഉള്‍പ്പെടെയുള്ള സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്ബോല്‍, ഹന്നാ റെജി കോശി, സമ്ബത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍.