ഖത്തറിലേയ്ക്ക് ഇറ്റലിയില്ല; ഒരു ഗോളിന് മാസിഡോണിയ വീഴ്ത്തിയ ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്ത്

റോം : ഇ​റ്റ​ലി 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ പു​റ​ത്ത്. ഇ​റ്റ​ലി​യു​ടെ സ്വ​ന്തം മൈ​താ​ന​ത്ത് ഇ​ന്നു പു​ല​ർ​ച്ചെ ന​ട​ന്ന യൂ​റോ​പ്യ​ൻ പ്ലേ ​ഓ​ഫ് സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് മാസിഡോണയോട് തോ​റ്റ​തോ​ടെ​യാ​ണ് ഇ​റ്റ​ലി പു​റ​ത്താ​യ​ത്.

Advertisements

മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്ത് വീ​ണ ഗോ​ളാ​ണ് യൂ​റോ​ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി​യു​ടെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ​ക്കു അ​ന്ത്യം കു​റി​ച്ച​ത്. 92-ാം മി​നി​റ്റി​ൽ അ​ല​ക്സാ​ണ്ട​ർ ട്രാ​ജ്കോ​വി​സ്കി​യാ​ണ് മാ​സി​ഡോ​ണി​യ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​റ്റ​ലി ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ പു​റ​ത്താ​കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ സ്വീ​ഡ​നോ​ട് പ്ലേ​ഓ​ഫ് പ​രാ​ജ​യ​പ്പെ​ട്ടു റ​ഷ്യ​ൻ ലോ​ക​ക​പ്പി​നു പു​റ​ത്താ​യ ഇ​റ്റ​ലി​യു​ടെ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​മാ​യി ഇ​ത് മാ​റി.

Hot Topics

Related Articles