തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ ടൈംഡ് ഔട്ടാകുന്ന ആദ്യ താരമായി കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം ആല്‍ഫി ഫ്രാൻസിസ്. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ മത്സരത്തിലാണ് ആല്‍ഫി ടൈംഡ് ഔട്ട് നിയമപ്രകാരം പുറത്തായത്.മത്സരത്തിന്റെ 15-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ദൗർഭാഗ്യകരമായി കൊച്ചി താരത്തിന് വിക്കറ്റ് നഷ്ടമായത്.
ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ബാറ്റർ ഔട്ടായി 90 സെക്കന്റിനുള്ളില്‍ അടുത്ത ബാറ്റർ ക്രീസിലെത്തി ആദ്യ ബോള്‍ നേരിടാൻ തയ്യാറായിരിക്കണം. എന്നാല്‍ 100ലധികം സെക്കന്റ് കഴിഞ്ഞാണ് ആല്‍ഫി ബോള്‍ നേരിടാൻ തയ്യാറായത്. ക്രീസിലെത്തുന്നതിന് മുമ്ബ് സഹതാരം നിഖില്‍ തോട്ടത്തിലുമായി ഏതാനും നിമിഷം ചർച്ചയില്‍ ഏർപ്പെട്ടതോടെയാണ് ആദ്യ പന്ത് നേരിടാൻ ആല്‍ഫി വൈകിയത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അംപയർ ഔട്ട് വിധിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ കെസിഎല്‍ സെമി ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സ് മികച്ച സ്കോറിലെത്തി. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. പുറത്താകാതെ 64 റണ്‍സ് നേടിയ നിഖില്‍ തോട്ടത്തിലാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. വിപുല്‍ ശക്തി 37, മുഹമ്മദ് ആഷിഖ് 31, അജീഷ് കെ 24 എന്നിങ്ങനെയും സ്കോർ ചെയ്തു.