കൊച്ചി : തരുണ്‍ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന സിനിമ കണ്ട ശേഷം മോഹൻലാല്‍ തിരിച്ചുവന്നുവെന്ന് പ്രേക്ഷകർ പറയുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ മോഹൻലാല്‍. അങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും നഷ്ടപ്പെട്ട് പോയ ഒരു കാര്യം തിരിച്ചുകിട്ടുമ്ബോഴുള്ള സന്തോഷമായിരിക്കുമത് എന്നും മോഹൻലാല്‍ പറയുന്നു.
‘തുടരും’ സിനിമ കണ്ട ശേഷം പഴയ ലാലേട്ടൻ എന്ന് പറയുന്നത് ഒരു സ്നേഹത്തിന്റെ ഭാഷയില്‍ മാത്രമേ താൻ എടുക്കുന്നുള്ളൂവെന്ന് മോഹൻലാല്‍ പറഞ്ഞു. അങ്ങനെ പറയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. തിരിച്ചുകിട്ടി എന്ന് പറയുന്നതില്‍ ആണല്ലോ സന്തോഷമുള്ളത്. നഷ്ടപ്പെട്ട് പോയെന്ന് പറയുന്നൊരു കാര്യം തിരിച്ചുകിട്ടുമ്ബോഴുള്ള സന്തോഷമായിരിക്കുമെന്നും അതൊരു വിജയത്തിന്റെ സന്തോഷമാണെന്നും മോഹൻലാല്‍ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷം മാത്രം മോഹൻലാല്‍ മൂന്ന് ഹിറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘എമ്ബുരാൻ’, ‘തുടരും’ എന്നീ സിനിമകള്‍ തീയേറ്ററുകളില്‍ മിന്നും വിജയം കാഴ്ചവെച്ചപ്പോള്‍ ഒടുവില്‍ പുറത്തിറങ്ങിയ ‘ഹൃദയപൂർവ്വം’ എന്ന സിനിമയും ഇതിനോടകം ബോക്സ് ഓഫിസില്‍ അമ്ബത് കോടി നേടി കഴിഞ്ഞു. എന്നാല്‍, മുൻ വർഷങ്ങളില്‍ പുറത്തിറങ്ങിയ മോഹൻലാലിൻറെ മിക്ക സിനിമകളും തീയേറ്ററുകളില്‍ പരാചയമായിരുന്നു.
താൻ മുമ്ബും ഒരുപാട് ഫ്ലോപ്പുകളിലൂടെ സഞ്ചരിച്ചിട്ടുള്ള ആളാണെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. ഇനി നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാൻ കഴിയുമെന്നും പണ്ട് കുറച്ച് ശ്രദ്ധ കുറവായിരുന്നു എന്നും നടൻ പറയുന്നു. ചില കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍ ആർക്കെങ്കിലും ഇഷ്ടമായില്ലെങ്കിലോ എന്നൊക്കെ ചിന്തിക്കാറുണ്ടായിരുന്നു. വിട്ടുവീഴ്ചയാണെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍, ഒരു നിർമ്മാതാവിന് എപ്പോഴും സിനിമയ്ക്ക് മേല്‍ ഒരു നിയന്ത്രണം ഉണ്ടായിരിക്കണം. സംവിധായകനോട് സംസാരിക്കാൻ പേടിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും മോഹൻലാല്‍ പറഞ്ഞു.
സിനിമ ഫ്ലോപ്പ് ആയി പോകണമെന്ന് കരുതി ആരും സിനിമ എടുക്കാറില്ലെന്നും സിനിമ ഹിറ്റാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലെന്നും മോഹൻലാല്‍ കൂട്ടിച്ചേർത്തു. ‘ദൃശ്യം’ സിനിമ ചെയ്ത സമയത്ത് ഇത്രത്തോളം ഹിറ്റാകുമെന്ന് വിചാരിച്ചിട്ടില്ലെന്നും താരം പറഞ്ഞു.