വയർമെൻ ദിനാചരണം: പള്ളിക്കത്തോട്ടിൽ അംഗനവാടികൾക്കും നിർധനകുടുംബത്തിന്റെ വീടിനും വൈദ്യുതികരണം നടത്തി

കോട്ടയം: മാർച്ച് 24 വയർമൻ ദിനതിന്റെ ഭാഗമായി കെ.ഇ.ഡബ്യു.എസ്.എ സംസ്ഥാന വ്യാപകമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കോട്ടയം പള്ളികത്തോട് യൂണിറ്റ് പള്ളികത്തോട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ വിവിധ അഗണവാടികളുടെ ഇലക്ട്രിക്കൽ മൈന്റനൻസും പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിന് സൗജന്യ വൈദ്യുതികരണവും നടത്തി.

Advertisements

രാവിലെ 10 ന് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് പതാക ഉയർത്തി സെക്രട്ടറി അജയ്കുമാർ വയർമാൻദിന സന്ദേശം പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് അശ ഗിരിഷ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് 4 ന് വാർഡ് മെമ്പർ അശ്വതി സതീഷ് വീടിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

Hot Topics

Related Articles