കോട്ടയം : കോട്ടയം പ്രിൻസിപ്പൽ ഇൻകംടാക്സ് കമ്മിഷണറുടെ വീട്ടിലും ഓഫിസിലും സി.ബി.ഐ പരിശോധന. കോട്ടയത്തെ ഓഫിസിലും , ചാലുകുന്നിലെ ഇദേഹത്തിന്റെ വസതിയിലുമാണ് സി.ബി.ഐ പരിശോധന നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സി.ബി.ഐ സംഘം ആദ്യം പബ്ളിക്ക് ലൈബ്രറിയ്ക്കു സമീപത്തെ ഓഫിസിൽ എത്തി. തുടർന്ന് , ഇദേഹത്തെയുമായി ചാലുകുന്നിലെ റെസിഡൻസിൽ എത്തി. ഇവിടെയും പരിശോധന തുടരുകയാണ്.
Advertisements
കോട്ടയത്ത് കൂടാതെ , ന്യൂഡൽഹിയിലെ ഇദേഹത്തിന്റെ വസതിയിലും പരിശോധന തുടരുകയാണ്. ഒരു വർഷം മുൻപാണ് പഞ്ചാബ് സ്വദേശിയായ ഇദേഹം കോട്ടയത്ത് എത്തിയത്. നേരത്തെ ഇദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദ്യത്തിന് കേസുണ്ടായിരുന്നു. ഈ കേസിലാണ് ഇപ്പോൾ പരിശോധനയെന്നാണ് സൂചന.