ഏഷ്യാ കപ്പ് : യു എ ഇയെ എറിഞ്ഞ് തകർത്ത് ടീം ഇന്ത്യ : രണ്ടക്കം കടന്നത് രണ്ട് പേർ മാത്രം

ഷാർജ : ഏഷ്യാക്കപ്പിൽ ആദ്യ മത്സരത്തിൽ യു എ ഇയെ എറിഞ്ഞിട്ട് ടീം ഇന്ത്യ. രണ്ട് യു എ ഇ ബാറ്റർമാർ മാത്രം രണ്ടക്കം കണ്ട മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടുകയായിരുന്നു. എട്ട് റൺ എടുക്കുന്നതിനിടെ ആണ് യു എ ഇയുടെ അവസാന എട്ട് വിക്കറ്റുകൾ നിലംപൊത്തിയത്. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ്ങ് തിരഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ച് യു എ ഇ 26 റൺ വരെ പിടിച്ചു നിന്നു. 22 റൺ എടുത്ത ഷറഫുവിനെ ബുംറ പുറത്താക്കി. 29 ൽ സൊഹൈബ് (2) വരുൺ ചക്രവർത്തിയ്ക്ക് മുന്നിൽ വീണു. 22 പന്തിൽ 19 റൺ എടുത്ത വസീം പതിയെ യു എ ഇ സ്കോർ ചലിപ്പിച്ചു.

Advertisements

സ്കോർ 47 ൽ നിൽക്കെ ചൊപ്രയെ കുൽദീപ് യാദവ് വീഴ്ത്തിയതോടെ യുഎഇയുടെ കൂട്ട തകർച്ചയും തുടങ്ങി. 48 ൽ വസീം (19) , 50 ൽ കൗശിക് (2) , 51 ൽ ഖാൻ (1) , 52 ൽ സിങ്ങ് (1) , 54 ൽ പരഷർ (1) എന്നിവർ കൂട്ടത്തോടെ തിരികെ മടങ്ങി. അവസാന വിക്കറ്റ് ആയി സിദിഖ് (0) കൂടി വീണതോടെ യുഎഇ ഇന്നിങ്സിന് തിരശീല വീണു. ഇന്ത്യയ്ക്ക് വേണ്ടി ദുബൈയും കുൽദീപും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബുംറയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് എടുത്തു.

Hot Topics

Related Articles