ഷാർജ : ഏഷ്യാക്കപ്പിൽ ആദ്യ മത്സരത്തിൽ യു എ ഇയെ തകർത്ത് എറിഞ് ഇന്ത്യൻ വിജയം. 57 റണ്ണിന് യുഎഇയുടെ മുഴുവൻ ബാറ്റർമാരെയും പുറത്താക്കിയ ഇന്ത്യ , 43 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി വിജയം കൊയ്തു. രണ്ട് യു എ ഇ ബാറ്റർമാർ മാത്രം രണ്ടക്കം കണ്ട മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടുകയായിരുന്നു. എട്ട് റൺ എടുക്കുന്നതിനിടെ ആണ് യു എ ഇയുടെ അവസാന എട്ട് വിക്കറ്റുകൾ നിലംപൊത്തിയത്. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ്ങ് തിരഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ച് യു എ ഇ 26 റൺ വരെ പിടിച്ചു നിന്നു. 22 റൺ എടുത്ത ഷറഫുവിനെ ബുംറ പുറത്താക്കി. 29 ൽ സൊഹൈബ് (2) വരുൺ ചക്രവർത്തിയ്ക്ക് മുന്നിൽ വീണു. 22 പന്തിൽ 19 റൺ എടുത്ത വസീം പതിയെ യു എ ഇ സ്കോർ ചലിപ്പിച്ചു.
സ്കോർ 47 ൽ നിൽക്കെ ചൊപ്രയെ കുൽദീപ് യാദവ് വീഴ്ത്തിയതോടെ യുഎഇയുടെ കൂട്ട തകർച്ചയും തുടങ്ങി. 48 ൽ വസീം (19) , 50 ൽ കൗശിക് (2) , 51 ൽ ഖാൻ (1) , 52 ൽ സിങ്ങ് (1) , 54 ൽ പരഷർ (1) എന്നിവർ കൂട്ടത്തോടെ തിരികെ മടങ്ങി. അവസാന വിക്കറ്റ് ആയി സിദിഖ് (0) കൂടി വീണതോടെ യുഎഇ ഇന്നിങ്സിന് തിരശീല വീണു. ഇന്ത്യയ്ക്ക് വേണ്ടി ദുബൈയും കുൽദീപും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബുംറയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് എടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കുവേണ്ടി ശുഭ്മാൻ ഗില്ലും ( പുറത്താകാതെ 20) , അഭിഷേക് ശർമയും ( 30) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. അതിവേഗം വിജയത്തിലേക്ക് കുതിക്കാനുള്ള ശ്രമത്തിനിടെ ജുനൈദ് സിദ്ദിക്കിയെ ഉയർത്തിയടിച്ച അഭിഷേകിന് പിഴച്ചു. ഹൈദർ അലിയുടെ കയ്യിൽ അഭിഷേകിന്റെ പോരാട്ടവീര്യം അവസാനിച്ചു. പിന്നീട് ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ് രണ്ടു പന്തുകൾ മാത്രം നേരിട്ട് ഒരു സിക്സ് പറത്തി ഇന്ത്യയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചു. നാലാം ഓവറിന്റെ മൂന്നാം പന്തിൽ ബൗണ്ടറി നേടിയ ശുഭ്മാൻ ഗിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു: