ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് പാർപ്പിടപദ്ധതിയ്ക്കും കൃഷിയ്ക്കും മുന്തിയ പരിഗണന

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് ഓമന ഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ അവതരിപ്പിച്ചു. 27 കോടി രൂപ വരവും 7 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.

Advertisements

പാർപ്പിടനിർമ്മാണ മേഖലയ്ക്ക് മുൻതൂക്കം നൽകുന്ന ബഡ്ജറ്റിൽ ഭവനനിർമ്മാണത്തിനും വീട് മെയിന്റനൻസിനും ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങൾ ഉള്ള വീടിനോട് ചേർന്ന് മുറി പണിയുന്നതിനും ആയി 2.90 കോടി രൂപ 2022-23 വർഷം ബ്ലോക്ക്പഞ്ചായത്ത് വഴി നടപ്പിലാക്കുവാൻ തീരുമാനിച്ചു. 24.5 ലക്ഷം രൂപ വനിതാഘടക പദ്ധതിക്കും 24.5 ലക്ഷം രൂപ മാലിന്യ സംസ്‌കരണത്തിനും 12.19 ലക്ഷം രൂപ ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവർക്കും 12.19 ലക്ഷം രൂപ പാലിയേറ്റീവ് കെയറിനും മാറ്റിവച്ചു. സ്വയംസഹായ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 11 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാർഷികമേഖലയുടെ ഉന്നമനത്തിന് ക്ഷീരകർഷകർക്ക് സബ്‌സീഡി നൽകാൻ 10 ലക്ഷം രൂപയും കർഷകർക്ക് അധിക കൂലിചിലവ് നൽകാൻ 8 ലക്ഷം രൂപയും തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുവാൻ 6 ലക്ഷം രൂപയും കാർഷികമേള സംഘടിപ്പിക്കുവാൻ 2.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം വാങ്ങി നൽകാൻ 8 ലക്ഷം രൂപയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകാൻ 12 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 17.93 കോടിയും ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ജലസേചനപദ്ധതികൾക്ക് 27.35 ലക്ഷം രൂപയും കൂടി വെള്ളപദ്ധതികൾക്ക് 64.16 ലക്ഷം രൂപയും റോഡ് നിർമ്മാണത്തിന് 1.6 കോടി രൂപയും മാറ്റിവച്ചു. ഘടകസ്ഥാപനങ്ങളുടെ മെയിന്റനൻസിന് 52 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി. ഇപ്രകാരം ജനോപകാരപ്രദമായ ബഡ്ജറ്റാണ് അവതിരിപ്പിച്ചത്.

ബഡ്ജറ്റ് യോഗത്തിൽ സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അജിത്കുമാർ, ശ്രീകല.ആർ, മേഴ്‌സിമാത്യു, മെമ്പർമാരായബിന്ദു സെബാസ്റ്റ്യൻ, മറിയാമ്മ ഫെർണ്ണാണ്ടസ്, രമാ മോഹൻ, ജോസഫ് ജോർജ്, ജെറ്റോ ജോസ്, കുഞ്ഞുമോൻ.കെ.കെ, അഡ്വ. അക്ഷയ് ഹരി, മിനിസാവിയോ, നിർവഹണ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

Hot Topics

Related Articles