മെല്‍ബണ്‍: ആഷസ് പരമ്ബരയ്ക്ക് മുന്നോടിയായി പ്രവചനവുമായി മുൻ ഓസീസ് താരം മാത്യു ഹെയ്ഡൻ. വരാനിരിക്കുന്ന പരമ്ബരയില്‍ ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട് സെഞ്ചുറി നേടുമെന്നാണ് ഹെയ്ഡൻ പ്രവചിക്കുന്നത്.ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് കൂടി നഗ്നനായി നടക്കുമെന്നും ഹെയ്ഡൻ പറയുന്നു.
ഒരു യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെയാണ് മുൻ ഓസീസ് താരം ഇത്തരത്തില്‍ ഒരു പ്രവചനം നടത്തിയത്. ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ ഞാൻ നഗ്നനായി മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തിലൂടെ നടക്കും. – ഹെയ്ഡൻ സഹപാനലിസ്റ്റുകളോട് പറഞ്ഞു. ഹെയ്ഡന്റെ പ്രവചനം ആരാധകർക്കിടയിലും വൻ ചർച്ചയാണ്. അതിനിടെ ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡനും പ്രതികരണവുമായി രംഗത്തെത്തി. ജോ റൂട്ട്, ദയവായി സെഞ്ചുറി നേടുക – ഗ്രേസ് ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. നവംബർ 21 നാണ് ആഷസ് പരമ്ബരയ്ക്ക് തുടക്കമാവുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ബാറ്റർമാരിലൊരാളായ റൂട്ട് സമീപകാലത്ത് മികച്ച ഫോമിലുമാണ്. 288 ഇന്നിങ്സില്‍ നിന്ന് 13,543 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. 39 സെഞ്ചുറിയും 66 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. എന്നാല്‍ ഓസീസ് മണ്ണില്‍ റൂട്ടിന് ഇതുവരെ സെഞ്ചുറി നേടാൻ സാധിച്ചിട്ടില്ല. അതിന് സാധിക്കുമോ എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.