ഫ്യൂച്ചർ കേരള മിഷൻ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ലെക്ച്ചർ സീരിസിനും ഐഡിയ ഫെസ്റ്റിനും തുടക്കമായി

വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം അനിവാര്യം: ഗവർണർ രാജേന്ദ്ര അർലേക്കർ

Advertisements

​കൊച്ചി: ​വികസിത ഭാരതം എന്ന ലക്ഷ്യത്തിന് വികസിത കേരളം കൂടിയേ തീരൂവെന്ന് ഗവർണർ രാജേന്ദ്ര അർലേകർ. കേരളം വികസിക്കുമ്പോഴാണ് ഇന്ത്യ പൂർണമായി പുരോഗതി കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആവിഷ്കരിച്ച ഫ്യൂച്ചർ കേരള മിഷൻ്റെ ഭാഗമായുള്ള ലെക്ചർ സീരിസിൻ്റെ ഉദ്ഘാടനവും ഐഡിയ ഫെസ്റ്റ് ലോഞ്ചിങ്ങും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വികസിത ഭാരതം എന്ന സങ്കൽപ്പത്തിന് കേവലം സാമ്പത്തിക അളവുകോലുകൾക്കപ്പുറം വിശാലമായ അർത്ഥങ്ങളുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന ഭൗതികമായ സമൃദ്ധി എന്ന ആശയത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

​രാജ്യത്തിൻ്റെ വികസനത്തെക്കുറിച്ചുള്ള ആശയം തികച്ചും വ്യത്യസ്തമാണ്. ഒരു രാജ്യത്തെ പൗരന്മാരുടെ സാമ്പത്തിക സ്ഥിരത മാത്രം അടിസ്ഥാനമാക്കി വികസിത രാജ്യം എന്ന് പറയാൻ കഴിയില്ല. ഭാരതീയ തത്വചിന്തയനുസരിച്ച് യഥാർത്ഥ വികസനത്തിന്റെ അടിസ്ഥാനം ‘സർവേ ജനാ സുഖിനോ ഭവന്തു’ എന്ന ദർശനമാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വേർതിരിവുകളില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ സമഗ്രമായ പുരോഗതിയാണ് നമ്മുടെ ലക്ഷ്യം. കൊളോണിയൽ കാഴ്ചപ്പാടുകളിൽ നിന്ന് ഭാരതീയ ചിന്തയെ മോചിപ്പിക്കാനുള്ള സുപ്രധാന ശ്രമമാണിത്. അടിമത്ത മനോഭാവമുള്ള ഒരു ജനതയെ സൃഷ്ടിക്കുന്നതിലൂടെയല്ല, മറിച്ച് സ്വാഭിമാനവും പുരോഗമന ചിന്തയുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിലൂടെയാണ് വികസിത ഭാരതം യാഥാർത്ഥ്യമാവുക എന്നും ഗവർണർ പറഞ്ഞു.

ചെറിയ സംസ്ഥാനമായ ഗോവയ്ക്ക് പോലും നിരവധി സമുദ്ര അനുബന്ധ വ്യവസായങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, കേരളത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
ഇത്തരത്തിലുള്ള
മാറ്റത്തിനായി നമ്മുടെ വിദ്യാഭ്യാസ രീതി കൊളോണിയൽ ചിന്താഗതിയിൽ നിന്ന് പുറത്തുവരണം. തൊഴിലന്വേഷകരെ സൃഷ്ടിക്കുന്നതിന് പകരം സംരംഭകരെ വാർത്തെടുക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറണം. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ സാംസ്കാരിക വേരുകളുമായി വീണ്ടും ബന്ധിപ്പിക്കാനുള്ള ശക്തമായ ചുവടുവെപ്പാണ്. കേരളത്തിൻ്റെ മഹത്തായ സാംസ്കാരിക പാരമ്പര്യമാണ് ഭാവിയുടെ പുരോഗതിക്ക് അടിത്തറ പാകുന്നതെന്നും ഗവർണർ പറഞ്ഞു.

ഫ്യൂച്ചർ കേരള മിഷൻ എന്നത് കേവലം ഒരു വിദ്യാഭ്യാസ പദ്ധതി മാത്രമല്ല, സമൂഹത്തെയും ഭരണനിർവഹണത്തെയും ഒരുപോലെ ക്രിയാത്മകമായി മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന ഒരു കൂട്ടായ പരിശ്രമമാണെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജെ ലത പറഞ്ഞു. പരമ്പരാഗത പാഠ്യപദ്ധതികൾക്ക് അതീതമായി യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും വിമർശനാത്മകമായി ചിന്തിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സർവ്വകലാശാലയോടൊപ്പം സമൂഹത്തോടും ഞങ്ങൾക്കുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ മിഷൻ പ്രവർത്തിക്കുന്നത്. നൂതനവും ഊർജ്ജസ്വലവുമായ ഒരു ഭാവിക്കുവേണ്ടി കേരളത്തെ വാർത്തെടുക്കുക എന്ന വലിയ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും പ്രൊ വൈസ് ചാൻസിലർ പറഞ്ഞു.

എല്ലാ മാസവും പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര കേരളത്തിന്റെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി പറഞ്ഞു.

“സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിടുന്ന ഐഡിയ ഫെസ്റ്റ് കേരളം നേരിടുന്ന വികസന, സാമൂഹിക വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്നതാണ്. ​മാലിന്യം കലാരൂപങ്ങളാക്കി മാറ്റുക, കൊച്ചിക്കായി ജലമലിനീകരണ സൂചിക നിർമ്മിക്കുക, കുളവാഴ പ്രശ്നത്തിന് പരിഹാരം കാണുക, വ്യവസായ പ്രമുഖരുടെ സഹായത്തോടെ വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താൻ ‘പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ്’ തുടങ്ങിയ പദ്ധതികളും ഫ്യൂച്ചർ കേരള മിഷന്റെ’ ഭാഗമായി നടപ്പാക്കും. പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്ന് മാറി, സമൂഹത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനാണ് സർവ്വകലാശാല ഇതിലൂടെ ശ്രമിക്കുന്നത് ” – അദ്ദേഹം പറഞ്ഞു.

​ചടങ്ങിൽ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. മധു കുമാർ, ഫിനാൻസ് മേധാവി രാധാകൃഷ്ണൻ, മറ്റ് വിശിഷ്ടാതിഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles