പാലാ: പൗരസ്ത്യ സഭകൾക്കായുള്ള
വത്തിക്കാൻ സംഘത്തിൻറെ അധ്യക്ഷനായ കർദിനാൾ
ലിയോണാഡോ സാന്ദ്രിയുടെയും സീറോ മലബാർ സഭാതലവനും എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷനുമായ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും കോലങ്ങൾ കത്തിച്ച നടപടി സഭാ വിരുദ്ധതയും ,വിശ്വസികളോടുള്ള വെല്ലുവിളി യുമാണെന്നു എസ് എം വൈ എം പാലാ രൂപത സമിതി.
ഇത്തരം പ്രവർത്തികൾ സഭയുടെ ഐക്യത്തെ തകർക്കുന്നതിനും ക്രൈസ്തവരെ പൊതു സമൂഹത്തിന്റെ മുൻപിൽ അപഹാസ്യരാക്കുന്നതിനുമേ ഉപകരിക്കുകയുള്ളൂ.വിശ്വാസത്തെയും സഭ അധികാരികളെയും വെല്ലുവിളിച്ചുകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ യഥാർത്ഥ വിശ്വാസ സമൂഹത്തെ വ്രണപ്പെടുത്തുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം പൈശാചിക പ്രവർത്തങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ മാതൃകാപരമായ നടപടി സഭ നേതൃത്വം സ്വികരിക്കണമെന്ന് എസ് എം വൈ എം പാലാ രൂപത സമിതി ആവശ്യപ്പെട്ടു.