ദുബായ്: ഏഷ്യാക്കപ്പിൽ അയൽക്കാർ തമ്മിലുള്ള പോരിൽ പാക്കിസ്ഥാനെ തകർത്ത് ഗ്രൂപ്പിൽ ഒന്നാമതായി ടീം ഇന്ത്യ. ഏഴു വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കിയത്. ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യ 15.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. മൂന്നു വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സ്‌കോർ: പാക്കിസ്ഥാൻ: 127/9. ഇന്ത്യ. 131/3
ആദ്യം ബാറ്റിംങിന് ഇറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആറ് റൺ സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും സയിം അയൂബിനെ (0) പാണ്ഡ്യയും, മുഹമ്മദ് ഹാരിസിനെ (3) ബുംറയും മടക്കി. സ്‌കോർ പതിയെ ഉയർത്തി വന്ന ഫക്കർ സമാനെ (17) കുൽദീപ് കൂടി വീഴ്ത്തിയതോടെ പാക്കിസ്ഥാൻ 45 ന് മൂന്ന് എന്ന നിലയിൽ എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്‌കോർ 49 ൽ നിൽക്കെ സൽമാൻ ആഗയെ (3) അക്‌സർ പട്ടേൽ അഭിഷേക് ശർമ്മയുടെ കയ്യിൽ എത്തിച്ചു. 64 ൽ ഹസൻ നവാസും (5), മുഹമ്മദ് നവാസും (0) കുൽദീപിന്റെ സ്പിന്നിന് ഇരയായി. 83 ൽ ഷഹീബ്‌സാദ് ഫർഹാൻ (40) കുൽദീപിന് മുന്നിൽ കുതറി വീണതോടെ പാക്ക് പട വീണ്ടും പ്രതിരോധത്തിലായി. നൂറ് കടക്കുമോ എന്ന് സംശയിപ്പിച്ച് 97 ൽ ഫഹീൻ അഷറഫിനെ (11) വരുൺ വിക്കറ്റിന് മുന്നിൽ കുടുക്കി. എന്നാൽ, അവസാന വിക്കറ്റിൽ അഞ്ഞടിച്ച ഷഹീൻ ഷാ അഫ്രീദി (16 പന്തിൽ 33) ടീമിനെ നൂറ് കടത്തി മാന്യമായ സ്‌കോറിൽ എത്തിച്ചു. 111 ൽ സൂഫിയ മുക്യൂം (10) ബുറയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് മൂന്നും, ബുംറയും അക്‌സർ പട്ടേലും രണ്ട് വീതവും വരുണും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം നൽകി ഗിൽ (10) 22 ൽ മടങ്ങി. 41 ൽ അഭിഷേക് ശർമ്മയും (41), വീണതോടെ പിന്നീട് ക്യാപ്റ്റൻ സൂര്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. വിജയത്തിന് തൊട്ടടുത്ത് കളി എത്തിച്ച് തിലക് വർമ്മ (31) വീണു. ശിവം ദുബൈ (പുറത്താകാതെ 10), യെ കൂട്ട് നിർത്തി ക്യാപ്റ്റൻ സൂര്യ (പുറത്താകാതെ 47) വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചു.