പാലാ: പാചക വാതക , ഇന്ധന വിലവർദ്ധനവിനെതിരെയും കേന്ദ്ര ഗവൺമെൻറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും കേരള കർഷക യൂണിയൻ (ബി) പാല ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ കർഷക യൂണിയൻ (ബി) സംസ്ഥാന പ്രസിഡൻറ് ഹരിപ്രസാദ് ഉണ്ണിപ്പള്ളി ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ദീപു ബാലകൃഷ്ണൻ ,ജിജോ മൂഴിയിൽ, സാബു മത്തായി, നിയോജക മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് നട്ടാശേരി, സനോജ് സോമൻ ,എം. കെ. മോഹൻദാസ് , അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നൽകി.
Advertisements