ദുബായ് : ഞായറാഴ്ച ദുബായില്‍ നടന്ന 2025 ഏഷ്യാ കപ്പില്‍ ഇന്ത്യയോട് ടീം ഏഴ് വിക്കറ്റിന് തോറ്റതിന് ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്. ഇന്ത്യൻ ക്യാപ്റ്റനെ തുടര്‍ച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. ചര്‍ച്ച നയിച്ച അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകള്‍ തുടര്‍ന്നു.
യൂസഫ് മനഃപൂർവ്വം സൂര്യകുമാറിന്റെ പേര് പന്നി എന്ന് ആവർത്തിച്ച് വിളിച്ചു. അവതാരകൻ ഇന്ത്യൻ നായകന്റെ യഥാർത്ഥ പേര് ഓർമ്മിപ്പിക്കാൻ ശ്രമിച്ചു. ഒരുപക്ഷേ അദ്ദേഹം അത് തെറ്റായി ഉച്ചരിച്ചതായിരിക്കാമെന്ന് കരുതി, പക്ഷേ യൂസഫ് അത് അവഗണിച്ച് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുകൊണ്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യൻ ടീം അമ്ബയര്‍മാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുക്കുകായിരുന്നുവെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. മത്സരത്തില്‍ അമ്ബയര്‍മാരുടെ വിരലുകള്‍ നിയന്ത്രിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീല്‍ ചെയ്തപ്പോഴൊക്കെ അമ്ബയര്‍മാര്‍ വിരലുയര്‍ത്തിയെന്നും യൂസഫ് ആരോപിച്ചു.