“ഇത് സ്വപ്ന സാക്ഷാത്കാരം; വലിയൊരു ബഹുമതി”; സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പോയ്‌ക്കൊപ്പം ബേസിൽ

ചില അഭിനേതാക്കൾ അങ്ങനെയാണ്, വാക്കിലും പ്രവർത്തിയിലും നമ്മുടെ വീട്ടിലെ ഒരാളെന്ന തോന്നൽ സമ്മാനിക്കും. അത്തരത്തിലൊരു നടനാണ് ബേസിൽ ജോസഫ്. സംവിധായകനായി തുടങ്ങി പിന്നീട് നടനായി വിളങ്ങിയ ബേസിൽ ഇന്ന് ഒരു നിർമാതാവ് കൂടിയാണ്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റെ ആദ്യ സിനിമ അണിയറയിൽ ഒരുങ്ങുന്ന ഈ വേളയിൽ ബേസിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.

Advertisements


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൃദയപൂർവ്വം സിനിമയെ കുറിച്ചാണ് ബേസിൽ ജോസഫിന്റെ പോസ്റ്റ്. രണ്ട് ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കാനായത് സ്വപ്നം സാക്ഷാത്കാരമാണെന്ന് ബേസിൽ പറയുന്നു. സത്യൻ അന്തിക്കാടിനും മോഹൻലാലിനും ഒപ്പമുള്ള ഫോട്ടോയും ബേസിൽ പങ്കുവച്ചിട്ടുണ്ട്. ഹൃദയപൂർവ്വത്തിൽ ബേസിൽ അവതരിപ്പിച്ച അതിഥി വേഷം വൻ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

“എന്നെ സംബന്ധിച്ചിടത്തോളം ഈ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിക്കുക എന്നത് സ്വപ്ന സാക്ഷാത്കാരമാണ്. ശുദ്ധമായ ഗൃഹാതുരത്വമാണത്. എൻ്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ടവയിൽ ഭൂരിഭാഗവും ഈ ഐക്കണിക് ജോഡിയിൽ നിന്നുള്ളവയായിരുന്നു. വർഷങ്ങൾക്ക് ശേഷം, അവരുടെ ഹൃദയപൂർവം എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വലിയൊരു ബഹുമതിയായി കാണുകയാണ്. നന്ദി സത്യൻ അന്തിക്കാട് സാർ, മോഹൻലാൽ സാർ, അനൂപ് സത്യൻ”, എന്നായിരുന്നു ബേസിൽ ജോസഫിന്റെ വാക്കുകൾ.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിച്ചെത്തിയ സിനിമയാണ് ഹൃദയപൂർവ്വം. ഓ​ഗസ്റ്റ് 28ന് ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയറ്ററുകളില്‍ എത്തിയത്. മാളവിക മോഹനൻ, സംഗീത മാധവൻ നായർ, സംഗീത് പ്രതാപ്, ലാലു അലക്സ്, ജനാർദ്ദനൻ, സബിത ആനന്ദ്, ബാബുരാജ്, നിഷാൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Hot Topics

Related Articles