അബുദാബി: ഏഷ്യാക്കപ്പിലെ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ദുർബലരായ ഒമാനോട് നാണം കെട്ടജയവുമായി ടീം ഇന്ത്യ. ബൗളിംങിലും ബാറ്റിംങിലും ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ഒമാൻ കീഴടങ്ങിയത്. അൽപം കൂടി പരിചയ സമ്പത്ത് കൂടി കൈമുതലായി ഉണ്ടായിരുന്നു എങ്കിൽ ഒമാൻ ഇന്ത്യയെ കീഴടക്കിയേനെ. സ്കോർ : ഇന്ത്യ – 188/8. ഒമാൻ : 167/4. 21 റണ്ണിനാണ് ഇന്ത്യ വിജയിച്ചത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ ഇന്ത്യൻ ബാറ്റർമാരെ നിലം തൊടീക്കാൻ ഒമാൻ ബൗളിംങ് നിര അനുവദിച്ചില്ല. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ സ്കോർ ബോർഡിൽ ആറ് റൺ മാത്രമുള്ളപ്പോൾ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് പന്തിൽ അഞ്ച് റൺ മാത്രമെടുത്ത ശുഭ്മാൻ ഗില്ലിനെ ഷാ ഫൈസൽ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് മലയാളി താരം സഞ്ജു സാംസണിനെ ഒരു വശത്ത് കാഴ്ചക്കാരനാക്കി നിർത്തി അഭിഷേക് ശർമ്മ തകർത്തടിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 15 പന്തിൽ നിന്നും രണ്ടു സിക്സും അഞ്ച് ഫോറും സഹിതം 38 റൺ എടുത്താണ് അഭിഷേക് പുറത്തായത്. രമണന്ദിയുടെ പന്തിൽ ശുക്ള പിടിച്ച് അഭിഷേക് പുറത്താകുമ്പോൾ ടീം സ്കോർ 72 ൽ എത്തിയിരുന്നു. പിന്നാലെ ക്രീസിൽ എന്തിയ പാണ്ഡ്യ (1) ദൗർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. സഞ്ജുവിന്റെ നേരിട്ടുള്ള ഷോട്ട് രമണന്ദിയുടെ കയ്യിൽ തട്ടി നോൺസ്ട്രൈക്കർ എൻഡിലെ സ്റ്റമ്പിൽ കൊള്ളുമ്പോൾ ക്രീസിൽ നിന്നും ഏറെ പുറത്തായിരുന്നു പാണ്ഡ്യ.
118 ൽ അക്സർ പട്ടേൽ (26) സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്. ആഞ്ഞടിക്കാൻ എത്തിയ ശിവം ദുബൈ എട്ടു പന്തിൽ അഞ്ച് റണ്ണുമായി ടീം സ്കോർ 130 ൽ നിൽക്കെ പുറത്തായി. 171 ൽ സഞ്ജു സാംസൺ കൂടി (45 പന്തിൽ 56) പുറത്തായതോടെ ഇന്ത്യൻ സ്കോറിംങിന് വേഗം കുറഞ്ഞു. 176 ൽ തിലക് വർമ്മയും (29), 179 ൽ അർഷദീപ് സിംങും (1) പുറത്തായി. എട്ട് പന്തിൽ 13 റണ്ണെടുത്ത ഹർഷിത് റാണ അവസാനം നടത്തിയ ചെറുത്തു നിൽപ്പാണ് ടീം സ്കോർ 188 ൽ എത്തിച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിംങിന് ഇറങ്ങിയതേയില്ല.
മറുപടി ബാറ്റിംങ് ആരംഭിച്ച ഒമാൻ ഓപ്പണർമാർക്ക് ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളിംങ് നിരയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ബുംറയുടെ അഭാവത്തിൽ ഇന്ത്യയുടെ ബൗളിംങിന് മൂർച്ച കുറയുകയും ചെയ്തു. ഒമാന്റെ ഓപ്പണർ ജതീന്ദർ സിംങിനെ (32) ്അവർക്ക് നഷ്ടമായത് പോലും സ്കോർ 56 ൽ എത്തിയ ശേഷമായിരുന്നു. രണ്ടാം വിക്കറ്റ് നഷ്ടമാകാൻ 17.4 ആം ഓവർ വരെയും, 149 റൺ വരെയും ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്ത്യൻ ബാറ്റിംങ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നു വീണപ്പോഴാണ് ഒമാൻ നിര പിടിച്ചു നിന്നത്.
അവസാന ഓവറുകളിൽ വിജയത്തിലേയ്ക്ക് ആഞ്ഞടിക്കാൻ ശ്രമിച്ചപ്പോൾ മാത്രമാണ് അമീർ ഖലീമും (64), ഹംസദ് മിശ്രയും (51) പുറത്തായതും. വിനായക് ശുക്ല (1)യെ അർഷദീപ് സിംങ് പുറത്താക്കി.