യാത്ര ഒഴിവാക്കുക കടകൾ അടയ്ക്കുക പണിമുടക്ക് വിജയിപ്പിക്കുക: കോട്ടയം ജില്ലയിൽ പ്രഖ്യാപനവുമായി സംയുക്ത സമര സമിതി

കോട്ടയം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ രാജ്യ ദ്രോഹ നയങ്ങൾക്കെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ,യാത്രകൾ ഒഴിവാക്കിയും കടകളടച്ചും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ ചൊവ്വാഴ്ച രാത്രി വരെയാണ് പണിമുടക്ക്.

Advertisements

ആശുപത്രി,പാൽ,പത്രം തുടങ്ങിയവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 20 തൊഴിലാളി സംഘടനകൾ ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.നാലു മാസത്തിലേറെ പ്രചാരണം നടത്തി നിരവധിയായ യോഗങ്ങൾ, കൺവെൻഷനുകൾ, പദയാത്രകൾ, വാഹന പ്രചരണ ജാഥകൾ, പന്തംകൊളുത്തി പ്രകടനങ്ങൾ തുടങ്ങിയ പ്രചാരണങ്ങളിലൂടെ മുഴുവൻ ജനങ്ങളെയും പണിമുടക്കിൻ്റെ ന്യായയുക്തത വിശദീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമസ്തമേഖലകളെയും കോർപ്പറേറ്റുകൾക്ക് വിറ്റു തുലയ്ക്കുന്ന മോഡി ഭരണത്തിനെതിരെ ആണ് പണിമുടക്ക്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പടുത്തുയർത്തിയ പൊതു മേഖലകൾ,റോഡുകൾ സ്റ്റീൽ,കൽക്കരി, പ്രതിരോധം, സേവനമേഖലകൾ തുടങ്ങി എല്ലാം വിറ്റ് തുലയ്ക്കുന്നതിനെതിരെയും ഭീകരമായ വിലക്കയറ്റം സൃഷ്ടിക്കുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവ്,കാർഷിക മേഖലയെ തകർക്കുന്ന നയങ്ങൾ, തൊഴിലവകാശം ഇല്ലാതാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക എന്നിവയാണ് പണിമുടക്കിൻ്റെ ഡിമാൻഡ്.

സമരം ചെയ്തു കൊണ്ടേ നിലനിൽക്കാനാവൂ എന്നതാണ് ഇന്നത്തെ സാഹചര്യം.അതുകൊണ്ട് ഈ പണിമുടക്കിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് ടി. ആർ രഘുനാഥൻ (സിഐടിയു),ഫിലിപ്പ് ജോസഫ് (ഐഎൻടിയുസി),വി കെ സന്തോഷ് കുമാർ (എ.ഐ.റ്റി.യു.സി), വി.പി കൊച്ചുമോൻ (എ ഐ യു ടി യു സി),മുണ്ടക്കയം സോമൻ(യു.ടി.യു.സി),സന്തോഷ് കല്ലറ (കെടിയു സി.എം), ഖലീൽ റഹ്മാൻ (എസ് ടി യു ),സെബാസ്റ്റ്യൻ ജോസഫ് (കെ.ടി.യു.സി),അനിൽകുമാർ (എൻ എൽ സി ) കെ ടി രാജു ( ടിയു സി ഐ) തുടങ്ങിയ നേതാക്കൾ അഭ്യർത്ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.