കോട്ടയം : വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനെ ഇരുട്ടിലാക്കി കെ.എസ്.ഇ.ബി. വൈകിട്ട് ആറ് മണിയ്ക്ക് മുടങ്ങിയ വൈദ്യുതി നാലര മണിക്കൂറായിട്ടും മടങ്ങിയെത്തിയിട്ടില്ല.
മണർകാട് വൈദ്യുതി സെക്ഷന്റെ കീഴിൽ വരുന്ന ഈ പ്രദേശങ്ങളിൽ ആറു മണി കഴിഞ്ഞപ്പോൾ മുടങ്ങിയ വൈദ്യുതി രാത്രി പത്തര മണി കഴിഞ്ഞിട്ടും കെ എസ് ഇ ബി അധികൃതർ പുനസ്ഥാപിച്ചിട്ടില്ല. ഫോണിൽ വിളിക്കുമ്പോൾ ഫീഡർ ലൈന്റെ തകരാറാണ് , നോക്കിക്കൊണ്ടിരിക്കുകയാണെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. രണ്ടു ദിവസം പ്രഖ്യാപിച്ചിരിക്കുന്ന തൊഴിലാളികളുടെ പണിമുടക്കിന്റെ ആദ്യ ദിവസം തന്നെ ഉണ്ടായ വൈദ്യുതി മുടക്കം പരിഹരിക്കുവാൻ കെ എസ് ഇ ബി യും താൽപ്പര്യമെടുക്കുന്നില്ല. പരീക്ഷക്കാലമായതിനാൽ വൈദ്യുതി മുടക്കം ഏറെ ബുദ്ധിമുട്ടിലാക്കുന്നത് വിദ്യാർത്ഥികളെ തന്നെയാണെന്ന കാര്യവും സമരക്കാർ കാര്യമാക്കുന്ന തേയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടവാതൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് തിങ്കളാഴ്ച നടക്കുന്ന വിവരം മുൻകൂട്ടി അധികൃതരെ അറിയിച്ചിരുന്നതാണ്. ആറാട്ടിന്റെ ഭാഗമായി വടവാതൂർ കവല മുതൽ ക്ഷേത്രം വരെ വൈദ്യുത അലങ്കാരങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ അലങ്കാരങ്ങളെല്ലാം ഇരുട്ടിലായി. മുൻ കുട്ടി അറിയിച്ച് നടത്തുന്ന ഉത്സവവും ആറാട്ടുമായിട്ട് പോലും വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.