യുവാക്കൾ കൃഷിയിൽ താല്പര്യമുള്ളവരാകണം : യൂത്ത് ഫ്രണ്ട് എം തിരുവാർപ്പ്  മണ്ഡലം കമ്മിറ്റി

തിരുവാർപ്പ് :  കേളത്തിലെ യുവ തലമുറ കൃഷിയിൽ നിന്നു അകന്നു പോകുന്നു എന്നും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ  നേതൃത്വത്തിൽ നിരവധി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ് എന്നു യോഗം   ഉത്ഘാടനം ചെയ്തു കൊണ്ടു സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ അറിയിച്ചു.

Advertisements

യൂത്ത് ഫ്രണ്ട് എം തിരുവർപ്പു മണ്ഡലം പ്രസിഡന്റ് കെ.ടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്‌ എം സംസ്ഥാന സമിതി അംഗം  വി.എം റെക്‌സോൻ ആനുകാലിക രാഷ്ട്രീയവും കേരള കോണ്ഗ്രസും എന്ന വിഷയത്തിൽ യുവാക്കൾക്കായി ക്ലാസ് നയിച്ചു. യൂത്ത് ഫ്രണ്ട് എം ഏറ്റുമാനൂർ നിയോജക മണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസ് മോൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജസ്റ്റിൻ ചിറയിൽപറമ്പിൽ,അരുൺ ഷാജി,അഖിൽ കരിപ്പുറം,രഞ്ജിത് രവി ,ഗോകുൽ സജിമോൻ തുടങ്ങിയവർ യോഗത്തെ അഭി സംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.നെൽ കൃഷിയിൽ തൽപ്പരരായി കൃഷി ചെയ്യാൻ മുന്നോട്ടു വന്ന  മണ്ഡലം പ്രസിഡന്റ് കെ .ടി ഉണ്ണികൃഷ്ണനെ യോഗത്തിൽ ആദരിച്ചു.

യൂത്ത് ഫ്രണ്ട് എം സംസ്ഥാന സമിതി ഏറ്റെടുത്തു നടത്തിയ വന്യ ജീവി ആക്രമണം മൂലം  ബുദ്ധിമുട്ടുന്ന കർഷകർക്കായി നടത്തിയ    സമരങ്ങൾ വിജയത്തിലേക്ക് എത്തിച്ചതിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന സമിതിയെയും സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു വിനെയും യോഗം അഭിനന്ദനങ്ങൾ അറിയിച്ചു.ഈ വിഷയങ്ങൾ പാര്ലമെന്റ്റിൽ ശക്തമായി ഉന്നയിച്ച പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിക്കും, .തോമസ് ചാഴികാടൻ എം .പി ക്കുമുള്ള നന്ദി യോഗം രേഖപ്പെടുത്തി.

Hot Topics

Related Articles