മുംബൈ : വീണ്ടും ഒരു തവണ കൂടി തിവാത്തിയ വിശ്വരൂപം കാട്ടിയതോടെ ഗുജറാത്തിന് അഞ്ച് വിക്കറ്റ് വിജയം. ആദ്യ പത്ത് പന്തിൽ ആറ് റൺ മാത്രം എടുത്ത ഇടംകയ്യൻ പിന്നീടുള്ള 18 പന്തിൽ അടിച്ച് കൂട്ടിയത് 34 റണ്ണാണ്. ഇത് ഗുജറാത്തിന്റെ വിജയത്തിൽ നിർണ്ണായകമായി. രണ്ട് ടീമുകളും തകർച്ചയിൽ നിന്ന് തിരിച്ച് വന്നെങ്കിലും വിജയം ഗുജറാത്തിനൊപ്പം നിന്നു.
സ്കോർ
ഗുജറാത്ത് – 161/5
ലഖ്നൗ – 158/6
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിന് ആദ്യ പന്തിൽ തന്നെ ഷമി തിരച്ചടി നൽകി. റണ്ണാ ന്നും എടുക്കും മുൻപ് രാഹുലിനെ വിക്കറ്റിന് പിന്നിൽ കീപ്പറുടെ കയ്യിൽ എത്തിച്ചു. 29 റണ്ണിൽ എത്തിയപ്പോൾ ലഖ്നൗവിന് നാല് വിക്കറ്റുകളാണ് നഷ്ടമായത്. പിന്നാലെ , ഹൂഡയും ബധോണിയും ചേർന്ന് പൊരുതാവുന്ന സ്കോറിൽ ടീമിനെ എത്തിച്ചു. ഷമി മൂന്നും , വരുൺ ആരോൺ രണ്ടും , റാഷിദ് ഖാൻ ഒന്നും വിക്കറ്റ് വീതം വീഴ്തി. ഹൂഡയുടെ ക്യാച്ച് കൈ വിട്ട ലോക്കി ഫെർ ഗുൻസണിന്റെ ചോർന്ന കൈകൾ ഗുജറാത്തിനെ ആശങ്കയിലാക്കി. പക്ഷേ , കളി ജയിച്ചതിനാൽ ആ ക്യാച്ചിനെ എല്ലാവരും മറന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടിയ്ക്കായി ഇറങ്ങിയ ഗുജറാത്തിൽ പതിനഞ്ച് റണ്ണായപ്പോഴേയ്ക്കും ശുഭ്മാൻ ഗില്ലിനെയും , വിനയ് ശങ്കറിനെയും നഷ്ടമായി. താളം കണ്ടെത്തിയ ക്യാപ്റ്റൻ പാണ്ഡ്യയെ അനുജൻ പാണ്ഡ്യ 72 ൽ വീഴ്ത്തിയതും, മാത്യു വെയ്ഡും കില്ലർ മില്ലറും വിജയത്തിൽ വളരെ ദൂരെ പുറത്തായതും ഗുജറാത്തിനെ ഞെട്ടിച്ചു. എന്നാൽ മികച്ച ആക്രമണവുമായി നിറഞ്ഞ് നിന്ന തിവാത്തിയ ആണ് ടീമിനെ വിജയിപ്പിച്ചത്.