കോട്ടയം : ദേശീയ പണിമുടക്ക് ദിവസം വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 20 കുപ്പി വിദേശ മദ്യവുമായി ആനിക്കാട് സ്വദേശിയെ എക്സൈസ് പിടികൂടി. ആനിക്കാട് ഇളംമ്പളിൽ പ്രസന്നനെയാണ് എക്സൈസ് അസി. ഇൻസ്പെക്ടർ ഫിലിപ്പ് തോമസും സംഘവും ചേർന്ന് പിടികൂടിയത്. 420 രൂപയ്ക്ക് ബിവറേജിൽ നിന്ന് വാങ്ങുന്ന മദ്യം 550 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്.
ഡ്രൈ ഡേ ദിവസങ്ങളിലും മദ്യം ലഭിക്കാത്ത ദിവസവും ഇയാൾ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പാമ്പാടിയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. വീട്ടിൽ നിന്നും ഹണീബി , മക്ഡോവൽസ് ഇനത്തിൽപ്പെട്ട 20 കുപ്പികളാണ് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിവറേജിൽ നിന്നും വാങ്ങുന്ന മദ്യം അവധി ദിനങ്ങളിൽ വിൽക്കുന്നതായിരുന്നു രീതി. ദേശീയ പണിമുടക്ക് ദിവസം വിൽപ്പന നടത്താൻ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായും വിവരം ലഭിച്ചിരുന്നു. പരിശോധനകൾക്ക് അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , പ്രിവന്റീവ് ഓഫിസർമാരായ പി.ബി രാജീവ് , ജെക്സി ജോസഫ് , രഞ്ജിത് കെ. നന്ത്യാട്ട് , അനിൽ വേലായുധൻ , സിവിൽ എക്സൈസ് ഓഫിസർ അഖിൽ എസ്. ശേഖർ , വനിതാ സിവിൽ എക്സൈസ് ഓഫിസർ ശ്രീജ മോൾ എന്നിവർ പങ്കെടുത്തു.