കാഞ്ഞിരപള്ളി : കാഞ്ഞിരപ്പള്ളി 55-ാം നമ്പർ എസ് എൻ ഡി പി ശാഖയിലെ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ മഹോത്സവം ഏപ്രിൽ 01 മുതൽ 03 വരെ (1197 മീനം 18 മുതൽ 20 വരെ)നടത്തുന്നതാണ്. ഏപ്രിൽ 1 ന് വെള്ളിയാഴ്ച രാവിലെ 5.30 ന് പള്ളിയുണർത്തൽ , 6 ന് ഗുരുപൂജ, 6 30.ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30 ന് കലവറ നിറയ്ക്കൽ , ആദ്യ ഉൽപന്ന സ്വീകരണം അഡ്വ പി.ജി രാജ് നിർവ്വഹിക്കും. 8.30 ന് ശാഖാ പ്രസിഡന്റ് വി.ആർ. പ്രതീപ് പതാക ഉയർത്തും. , 11 -30 ന് ഉച്ചപൂജ ഉച്ചകഴിഞ്ഞ് 4 ന് കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിൽ ക്ഷേത്രാങ്കണത്തിൽ നിന്നും വിവിധ വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, അലങ്കരിച്ച രഥം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ പഞ്ചലോഹ വിഗഹ ഘോഷയാത്ര ശാഖാങ്കണത്തിൽ എത്തിച്ചേരുന്നതും , തുടർന്ന് നടക്കുന്ന വിഗ്രഹ സ്വീകരണ സമ്മേളനം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നതുമാണ്.
യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യഷത വഹിക്കും. ആന്റോ ആന്റണി എം പി നടപ്പന്തൽ സമർപ്പണവും നടത്തും. പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ മുഖ്യ പ്രഭാഷണവും നടത്തും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി അനിയൻ – ഷാജി ഷാസ് – സി എൻ മോഹനൻ , എ കെ രാജപ്പൻ – എം എ ഷിനു – പി എ വിശ്വംഭരൻ – കെ എസ് രാജേഷ് – ബിബിൻ കെ മോഹൻ – സിന്ധു മുരളീധരൻ – ജി സുനിൽകുമാർ – എം വി ശ്രീകാന്ത് – പി.എം. മണി – ബിജു എസ് നെല്ലിപ്പള്ളി – സി.ആർ സജിമോൻ – സബിൻ സദാശിവൻ – പി വി ദാസ് , റ്റി എസ് പ്രതീപ് തകടിയേൽ – കെ എസ് രാജപ്പൻ – റ്റി.സി. ബാബു – എം.ആർ.സജി എന്നിവർ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രിൽ 2 ന് ശനിയാഴ്ച പൂജകൾ പതിവു പോലെ, 8 ന് 10.35 നും ,10.50 നും ഇടയിൽ ഇടവം രാശി മുഹൂർത്തത്തിൽ താഴികകുട പ്രതിഷ്ഠ എന്നിവ നടക്കും. 3 ന് ഞായറാഴ്ച രാവിലെ 5 ന് ഗുരുപൂജ, ശാന്തി ഹവനം 6 ന് ഗണപതിഹവനം തുടർന്ന് അധിവാസം വിടർത്തി പൂജ, ബിംബ കലഹാധികൾ ശ്രീലകത്തേക്ക് എഴുന്നള്ളിക്കൽ, മുഹൂർത്തദാനം , 9.05 നും 10-10 നും മദ്ധ്യേയുള്ള അഭിജിത് മുഹൂർത്തത്തിൽ ഭഗവാന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടക്കും. 11 ന് നടക്കുന്ന സമർപ്പണ സമ്മേളനം എസ് എൻ ഡി പി യോഗം വൈ: പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ആർ പ്രദീപ് അധ്യക്ഷത വഹിക്കും. ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖപ്രഭാഷണവും ,. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ കാണിക്ക മണ്ഡപ സമർപ്പണവും ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് തിടപ്പള്ളി സമർപ്പണവും , ബാബു ഇടയാടിക്കുഴി കൊടിമര സമർപ്പണവും , ലാലിറ്റ് എസ് തകടിയേൽ മണ്ഡപ സമർപണവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ , ജില്ലാ പഞ്ചായത്തംഗം ജെസി സാജൻ, ഗ്രാമ പഞ്ചായത്തംഗം മഞ്ചു മാത്യു, കെ റ്റി വിനോദ് പാലപ്ര , വിനീത രാജീവ്, മിന്നു ബിജു, എ.കെ. വിജയൻ ,ജിഷ ബിജു, സി.പി. വിജയരാജൻ, റ്റി.കെ.മോഹനൻ എന്നിവർ പ്രസംഗിക്കും.