പുതുപ്പള്ളി : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റേയും, കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിന്റേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മയക്കുമരുന്നിനെതിരായ ജനസഭ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള സെന്റ് ജോർജ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കോട്ടയം എക്സൈസ് ഇൻസ്പെക്ടർ ആർ സുമോദ് ഉദ്ഘാടനം ചെയ്തു.
കോട്ടയം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ വി ലാലൻ ക്ലാസ്സെടുത്തു. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ മാണി അധ്യക്ഷയായി. ലഹരി വിരുദ്ധ പ്രതിജ്ഞ ജ്യോതി ക്ലബ് ജോയിൻ സെക്രട്ടറി സോനാ ഷാജി അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് സാം കെ വർക്കി, യുവ മോർച്ച മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഐഎച്ച്ആർഡി എൻഎസ്എസ് കോളേജ് കോഡിനേറ്റർ പി റ്റി ബിന്ദു , മീനടം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സ് ഇന്ദിരാദേവി , ആശാവർക്കർ അജിമോൾ, ശിവരാജൻ എന്നിവർ സംസാരിച്ചു. യൂത്ത് കോർഡിനേറ്റർ ജിനു ജോൺ, എം എം മാത്യു , ഷിനു കെ പോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.