എറണാകുളം: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. എടയാര്‍ വ്യവസായ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് നിര്‍മ്മാണ കമ്പനിയില്‍ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പിരിറ്റ് പിടികൂടിയത്. രാത്രി പത്ത് മണിയോടെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ആലുവയില്‍ നിന്നും സ്പിരിറ്റുമായി പിടികൂടിയ ആളുകള്‍ നല്കിയ സൂചനയില്‍ നിന്നാണ് പെയിന്റ് കമ്പനിയിലെ ഭൂഗര്‍ഭ അറയെക്കുറിച്ച് വിവരം ലഭിച്ചത്. കുര്യന് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് പെയിന്റ് നിര്‍മ്മാണ കമ്പനി. 243 കന്നാസുകളില്‍ സൂക്ഷിച്ച സ്പിരിറ്റ് കണ്ടെടുത്തിട്ടുണ്ട്. 8000 ലിറ്ററിലധികം സ്പിരിറ്റ് ഇവിടെയുണ്ടാകുമെന്ന് എക്സൈസ് സംഘം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെയിന്റ് നിര്‍മ്മാണ കമ്പനിയുടെ മറവില്‍ ഇവിടെ സ്പിരിറ്റ് നിര്‍മ്മാണവും വില്‍പ്പനയും നടത്തിയിരുന്നതായാണ് അനുമാനം. നാളുകളായി കമ്പനിയുടെ നീക്കങ്ങള്‍ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.