ദോഹ: ഖത്തർ ലോകകപ്പിന്റെ ആവേശം വാനോളം ഉയർത്തി ഇന്ന് ഗ്രൂപ്പ് നറക്കെടുപ്പ്. ഗ്രൂപ്പ് നറക്കെടുപ്പ് ഇന്ത്യൻ സമയം രാത്രി 09.30 ന് നടക്കാനിരിക്കെ, ലോകം മുഴുവൻ ആകാംഷയോടെ നോക്കിയിരിക്കുന്നത് ഒന്നാം നമ്പർ കുടത്തിലേയ്ക്കാണ്. ഒന്നാം നമ്പർ കുടത്തിൽ അർജന്റീന, ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്‌പെയിൻ , പോർച്ചുഗൽ ടീമുകളാണ് ടൂർണമെന്റിൽ നേർക്കുനേർ വരുന്നത്. എല്ലാവരും ശക്തമായ സാഹചര്യത്തിൽ അർജന്റീനയും, ബ്രസീലും ഒരു ഗ്രൂപ്പിൽ ഒന്നിച്ച് വരുമോ എന്നതാണ് ഏവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്. പി.എസ്.ജിയിലെ സുഹൃത്ത് കളിക്കാരായ നെയ്മറും, മെസിയും കളത്തിൽ എതിരെ നിൽക്കുന്നത് നെഞ്ചിടിപ്പോടെ കാണേണ്ടിവരുമോ എന്ന ആശങ്കയും ഫുട്‌ബോൾ ലോകത്തിനുണ്ട്.
നറക്കെടുപ്പിന്റെ നെഞ്ചിടിപ്പ്
ഓരോ ഫുട്‌ബോൾ പ്രേമിയും ഇന്ന് ഖത്തർ, ദോഹയിലെ എക്‌സിബിഷൻ ആന്റ് കൺവൻഷൻ സെന്ററിലേയ്ക്ക് ഉറ്റു നോക്കുകയാണ്. ബ്രസീലിന്റെ മുൻ ക്യാപ്റ്റൻ കഫു, ജർമ്മനിയുടെ ലോതർമത്തേയസ് എന്നിവർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ നടക്കുന്ന നറക്കെടുപ്പാണ് ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഇവന്റ്. ഖത്തറിലെ എട്ട് സ്‌റ്റേഡിയങ്ങളിലായി നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് 2022 ലെ ഫുട്‌ബോൾ ലോകകപ്പ് നടക്കുക. ആകെ 32 ടീമുകൾ എട്ടു ഗ്രൂപ്പുകളിലായി മത്സരിക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗ്യത നേടിയത് 29 ടീമുകൾ
ഖത്തറിലേയ്ക്കുള്ള ടിക്കറ്റെടുക്കാൻ ഇതുവരെ 29 ടീമുകളാണ് യോഗ്യത നേടിയത്. മുൻ ചാമ്പ്യൻമാരായ ഇറ്റലി പുറത്തായതും, അവസാന ലോകകപ്പിനൊരുങ്ങുന്ന റൊണാൾഡോയുടെ പോർച്ചുഗൽ പ്ലേ ഓഫ് കളിച്ചെത്തിയതും ഖത്തറിന്റെ ആശങ്ക ഇരട്ടിയാക്കുന്നത്. എന്തൊക്കെ എതിർപ്പുകളുണ്ടെങ്കിലും റോണോയും പോർച്ചുഗല്ലും കളിക്കുന്ന ലോകകപ്പ് തന്നെയാണ് ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും മനസിലുള്ളത്. നറക്കെടുപ്പിന്റെ വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലോകം ആകാംഷയോടെ ഉറ്റു നോക്കുന്നത് ഖത്തറിലേയ്ക്കു തന്നെയാണ്.
നറക്കെടുപ്പ് ഇങ്ങനെ
ടീമുകളെ റാങ്കിങിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കും
നാലു കുടങ്ങളിലായി നറക്കെടുപ്പ്
ഒന്നാം കുടത്തിൽ ഖത്തർ അടക്കം ഏഴ് ടീമുകൾ
രണ്ടാം കുടത്തിൽ ഏഴു മുതൽ താഴേയ്ക്ക് റാങ്കിങ് ഉള്ള ടീമുകൾ
പിന്നീടുള്ള ഓരോ കുടത്തിലെയും ടീമുകളെ റാങ്കിംങിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കും
ആതിഥേയരായ ഖത്തർ തന്നെയാകും ടൂർണമെന്റിലെ ആദ്യ ടീം
13 ടീമുകളാണ് മത്സരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു ഗ്രൂപ്പിൽ രണ്ട് ടൂറോപ്യൻ ടീമുകൾ വരെ ഒന്നിച്ച് വരാം.