ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക : എൻജിഒ അസോസിയേഷൻ

കോട്ടയം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ തുടർച്ചയായി മൂന്നാം വർഷവും മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ച സർക്കാർ, ജീവനക്കാരോട് നെറികേടാണ് കാണിക്കുന്നതെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിസന്റ് തോമസ് ഹെർബിറ്റ് ആരോപിച്ചു.
ലീവ് സറണ്ടർ നിഷേധിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ചു കൊണ്ട് എൻജിഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം ജില്ലാ ട്രഷറിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ലീവ് സറണ്ടർ നിഷേധിക്കുന്ന ഇടത് സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിൽ ഭരണാനുകൂല സംഘടനകൾ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ ജില്ലാ ട്രഷറിക്ക് മുന്നിൽ നടന്ന പ്രതിഷേധ സംഗമം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സോജോ തോമസ് , ബോബിൻ വി .പി ., റോജൻ മാത്യു, കണ്ണൻ ആൻഡ്രൂസ് , സെലസ്റ്റിൻ സേവ്യർ , കെ.സി ആർ തമ്പി , ജെ ജോബിൻസൺ , അജേഷ് പി.വി, സ്മിത ദേവകി , റ്റി.കെ അജയൻ എന്നിവർ പ്രസംഗിച്ചു. പി.എൻ. ചന്ദ്രബാബു , രഞ്ജിത്ത് തോമസ് , പ്രദിഷ്കുമാർ കെ.സി , ബിജു എൻ.എ. , രാജീവ് പി. ആർ ,രാജേഷ് വി.ജി , അരവിന്ദാഷൻ , ബിന്ദു. എസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles