പാലാ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മൂന്നാം സാമ്പത്തിക വർഷവും മരവിപ്പിച്ചത് ദ്രോഹകരമായ നടപടിയാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. ലീവ് സറണ്ടർ മരവിപ്പിച്ച സർക്കാർ ഉത്തരവിനെതിരെ കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി പാലാ ജില്ലാ ട്രഷറിക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജീവനക്കാർക്ക് ക്ഷാമബത്തയും സർക്കാർ നൽകുന്നില്ല. ഇക്കാര്യങ്ങളിൽ ഇടത് സംഘടനകളുടെ അഭിപ്രായം അറിയാൻ ജീവനക്കാർക്ക് താത്പര്യമുണ്ട്. യോജിച്ച സമരങ്ങൾക്ക് ഇടത് സംഘടനകൾ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.
ജില്ലാ സെക്രട്ടറി സോജോ തോമസ് അധ്യക്ഷത വഹിച്ചു. ബോബിൻ വി .പി . , റോജൻ മാത്യു , രഞ്ജിത്ത് തോമസ് , പി.എൻ. ചന്ദ്രബാബു , രാജീവ് പി.ആർ എന്നിവർ പ്രസംഗിച്ചു.