കോട്ടയം പനച്ചിക്കാട് വെള്ളുത്തുരുത്തിയിൽ കെ.റെയിൽ വിരുദ്ധ സമരക്കാർ പറിച്ചെറിഞ്ഞ കല്ല് പുനസ്ഥാപിച്ച് വീട്ടമ്മ; വീട്ടമ്മയ്ക്ക് പിൻതുണയുമായി എത്തിയത് സി.പി.എം പ്രവർത്തകരും; പ്രതിപക്ഷ നേതാവിന്റെ കെ.റെയിൽ വിരുദ്ധ സമരം നടന്ന കോട്ടയത്ത് വ്യത്യസ്ത പ്രതിഷേധവുമായി സി.പി.എം; വീഡിയോ കാണാം

കോട്ടയം: പ്രതിപക്ഷ നേതാവ് കെ.റെയിൽ വിരുദ്ധ സമരത്തിന് കോട്ടയത്ത് എത്തിയ അതേ ദിവസം തന്നെ, പ്രതിപക്ഷത്തിന് തിരിച്ചടി നൽകാൻ വ്യത്യസ്ത മാർഗവുമായി സി.പി.എം. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോട്ടയം പനച്ചിക്കാട് വെള്ളുത്തുരുത്തി പ്രദേശത്ത് പറിച്ചെറിഞ്ഞ കെ.റെയിൽ സർവേക്കല്ല് പുനസ്ഥാപിച്ചാണ് വീട്ടമ്മ കെ.റെയിലിനു പിൻതുണ അർപ്പിച്ച് രംഗത്ത് എത്തിയത്. ഇതോടെ നാടകീയമായ സംഭവങ്ങൾക്കാണ് കെ.റെയിൽ സമരത്തിന് വേദിയായ കൊല്ലാട് സാക്ഷിയായത്.

Advertisements

പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളൂത്തുരുത്തി പ്രദേശത്ത് കെ റെയിലിന്റെ ഭാഗമായി പാണം പറമ്പിൽ സൂസ്സി ജോർജിന്റെ പുരയിടത്തിലെ കല്ല് നേരത്തെ സമരത്തിന്റെ ഭാഗമായി പിഴുതു മാറ്റിയിരുന്നു. സർവേ നടത്തുന്ന അധികൃതർ സ്താപിച്ച കല്ല് വീട്ടിൽ ആളുകൾ ഇല്ലാത്ത സമയത്ത് യു ഡി എഫ് , ബിജെപി പ്രവർത്തകർ പിഴുത് മാറ്റുകയായിരുന്നുവെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ സി പിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽ കുമാർ , പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സൂസിയുടെ വീട്ടിലെത്തി കെ റെയിൽ സംബന്ധിച്ച കാര്യങ്ങൾ ഇവരോട് വിശദീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നു സൂസി വിദേശത്തുള്ള മകൻ ജോമോനുമായി ഫോണിൽ സംസാരിച്ചു. മകനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വന്തം പുരയിടത്തിൽ സൂസി കല്ല് പുനസ്ഥാപിക്കുകയായിരുന്നു. കെ. റെയിൽ നാടിന് ആവശ്യമാണെന്നും ‘മതിയായ നഷ്ട പരിഹാരം കിട്ടിയാൽ സ്ഥലം വിട്ടുകൊടുക്കുവാൻ സന്തോഷമാണന്നും സൂസീ ജോർജ് പറഞ്ഞു ‘ തുടർന്നാണ് അവർ സി പിഎം പ്രവർത്തകരുടെ സഹായത്തോടെ കല്ല് പുന:സ്ഥാപിച്ചത് . വീടും പുരയിടവും പൂർണ്ണമായി നഷ്ടപ്പെടുന്ന കരോട്ടെ കുറ്റ് സണ്ണി പുന്നൂസും കെ റെയിലിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തി.

സണ്ണിയുടെ മകൾ പ്ലസ് വൺ വിദ്യാർത്ഥിനി അബിയ സൂസൺ സണ്ണി സി പി എം നേതാക്കളുമായി സംസാരിച്ചു. തുടർന്ന് വികസനം യുവ തലമുറയുടെ അവിശ്യമാണെന്നും അതിന് എതിരല്ലെന്നും വീട് പുതുക്കി പണിയാനുള്ള പണം ലഭിക്കുന്ന ഈ പദ്ധതിയോട് പൂർണ പിന്തുണയാണ് ഉള്ളത് എന്നും പ്രതികരിച്ചു. കെ റെയിൽ സംബന്ധിച്ച് ഗൂഗിൾ മുഖാന്തിരം പഠനം നടത്തി കാത്തിരുന്ന പാണം പറമ്പിൽ ഏബ്രഹാമിനും വികസന പദ്ധതിയോടും കേരള സർക്കാരിനോടും പൂർണ്ണ പിന്തുണ മാത്രമാണെന്നും തങ്ങളോട് പറഞ്ഞതായി സി.പി.എം നേതാക്കൾ അറിയിച്ചു.

തന്റെ പാടം ഉൾപ്പടെ പദ്ധതിയുടെ ഭാഗമായി നഷ്ടമാകുമെങ്കിലും നാട് ആവിശ്യപ്പെടുന്ന വികസനം ജനങ്ങളുടെ ആവിശ്യമാണ് എന്നും ഒപ്പമുണ്ട് എന്നും പ്രതികരിക്കുകയായിരുന്നു. പനച്ചിക്കാട് ലോക്കൽ സെക്രട്ടറി ഇ ആർ സുനിൽകുമാർ വാർഡുമെമ്പർ പി കെ മോഹനൻ ലോക്കൽ കമ്മറ്റി അംഗങ്ങളായ എ കെ സജി, പി ഡി ദിലീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ല് തിരികെ പുനഃസ്ഥാപിച്ചത്. കെ.റെയിലിനെതിരായ സമരത്തിന്റെ ഭാഗമായി കോട്ടയത്ത് യു.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ കോട്ടയത്ത് പ്രതിപക്ഷ നേതാവി വി.ഡി സതീശൻ എത്തിയ അതേ ദിവസം തന്നെയാണ് ഇപ്പോൾ സ്ഥലത്ത് കല്ലുകൾ സി.പി.എം പുനസ്ഥാപിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.