മുംബൈ: ഇടിവെട്ട് മസിലുമായി എത്തി, അടിച്ചതെല്ലാം സിക്‌സാക്കിയ വിൻഡീസുകാരൻ ആന്ദ്രേ റസൽ സിക്‌സടിച്ചു പറത്തി തകർത്തത് പഞ്ചാബിന്റെ വിജയമോഹങ്ങളായിരുന്നു. ഇരുപത് ഓവർ പോലും തികയ്ക്കാനാവാതെ വളരെ കഷ്ടപ്പെട്ട് പഞ്ചാബ് നേടിയ 137 റൺ, 14 ഓവറിൽ റസലിന്റെ മസിലടിയിൽ കൊൽക്കത്ത മറികടന്നു.
പഞ്ചാബ് – 137
കൊൽക്കത്ത – 141/4
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ഭാനുക രാജ്പക്‌സ മാത്രമാണ് (31) ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റെല്ലാവരും തുഴഞ്ഞ് കളിച്ചപ്പോൽ കൊൽക്കത്ത ബൗളിംങ് നിര മികച്ച പ്രകടനം പുറത്തെടുത്തു. ഉമേഷ് യാദവ് കൊൽക്കത്തയ്ക്ക് വേണ്ടി നാലും, ടിം സൗത്തി രണ്ടാം, ശിവം മാവി, സുനിൽ നരേൻ, ആേ്രന്ദ റസൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 32 റണ്ണെടുത്തപ്പോഴേയ്ക്കും രഹാനെയും, വെങ്കിടേഷ് അയ്യരും മടങ്ങിയെത്തിയിരുന്നു. 51 റണ്ണിൽ ശ്രേയസ് അയ്യരെയും, അതേ സ്‌കോറിൽ നിതീഷ് റാണെയും വീണതോടെ ടീം ഒന്ന് പകച്ചു. ഈ സാഹചര്യത്തിലാണ് റസൽ രക്ഷകനായി അവതരിച്ചത്. 31 പന്തിൽ എട്ട് സിക്‌സും രണ്ടു ഫോറും സഹിതം അഴിഞ്ഞാട്ടം നടത്തിയ റസൽ, ടീമിനെ വിജയതീരത്തേയ്ക്ക് എത്തിച്ചാണ് മടങ്ങിയത്. രണ്ട് ഓവർ മാത്രം എറിഞ്ഞ് ഒരു വിക്കറ്റ് വീഴ്ത്തിയ ഒടിയിൻ സ്മിത്തിനെ 39 റണ്ണാണ് വഴങ്ങേണ്ടി വന്നത്.