ഖത്തറിൽ മരണ ഗ്രൂപ്പിൽ കുടുങ്ങി ജപ്പാൻ ! ഇ ഗ്രൂപ്പ് കടക്കാൻ വേണ്ടത് കഠിന പരിശ്രമം ; ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് നില അറിയാം : ലോകകപ്പ് ഗാനം പുറത്തിറക്കി ; വീഡിയോ കാണാം

ദോഹ : ഖത്തർ ലോക കപ്പ്, ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് പൂർത്തിയായി. സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ‘ഇ’, മരണഗ്രൂപ്പ്. ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്.

Advertisements

ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളാണ്.
ഈ ടീമുകളെ കൂടി ഉൾപ്പെടുത്തിയാണ് ആകെ 37 ടീമുകൾ നറുക്കെടുപ്പിന്റെ ഭാഗമായത്.
ജൂൺ 13–14 തീയതികളിലാണ് പ്ലേഓഫ് മത്സരങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൂപ്പുകൾ ഇങ്ങനെ:
ഗ്രൂപ്പ്‌ എ
ഖത്തർ, നെതർലൻഡ്‌സ്‌, സെനെഗൽ, ഇക്വഡോർ

ഗ്രൂപ്പ്‌ ബി
ഇംഗ്ലണ്ട്‌, അമേരിക്ക, ഇറാൻ, വെയ്‌ൽസ്‌/ സ്‌കോട്‌ലൻഡ്‌/ ഉക്രയ്‌ൻ
ഗ്രൂപ്പ്‌ സി
അർജന്റീന, മെക്‌സിക്കോ, പോളണ്ട്‌, സൗദി അറേബ്യ

ഗ്രൂപ്പ്‌ ഡി
ഫ്രാൻസ്‌, ഡെൻമാർക്ക്‌, ടുണീഷ്യ, യുഎഇ/ ഓസ്‌ട്രേലിയ/ പെറു

ഗ്രൂപ്പ്‌ ഇ
സ്‌പെയ്‌ൻ, ജർമനി, ജപ്പാൻ, കോസ്റ്റാറിക്ക/ ന്യൂസിലൻഡ്‌
ഗ്രൂപ്പ്‌ എഫ്‌
ബൽജിയം, ക്രൊയേഷ്യ, മൊറോക്കോ, ക്യാനഡ

ഗ്രൂപ്പ്‌ ജി
ബ്രസീൽ, സ്വിറ്റ്‌സർലൻഡ്‌, സെർബിയ, കാമറൂൺ
ഗ്രൂപ്പ്‌ എച്ച്‌
പോർച്ചുഗൽ, ഉറുഗ്വേ, ദക്ഷിണ കൊറിയ, ഘാന

ഖത്തര്‍ ലോകകപ്പ് ഫുട്ബോൾ: ഔദ്യോഗിക ഗാനം പുറത്തിറങ്ങി
ഹയ്യാ ഹയ്യാ_ എന്നു തുടങ്ങുന്ന ഔദ്യോഗിക ഗാനം ഫുട്​ബാളിന്റെ ദൃശ്യഭംഗിയും, സംഗീതത്തിന്റെറ ദ്രുതതാളവുമായി ആരാധകരെ ആറാടിക്കുന്നതാണ്.

അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ്​ കര്‍ഡോണ, ആഫ്രോബീറ്റ്​സ്​ ഐകണ്‍ ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവരാണ്​ ഗാനമാലപിച്ചത്​. അറേബ്യന്‍ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ ‘ഹയ്യാ.. ഹയ്യാ.. ‘ എന്ന വാക്കുകള്‍ പ്രദര്‍ശിപ്പിച്ചാണ്​ 3.35 മിനിറ്റ്​ ദൈര്‍ഘ്യമുള്ള ഗാനവീഡിയോ ആരംഭിക്കുന്നത്​.

അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നീ ലോകത്തിന്റെ മൂന്ന്​ ഭാഗങ്ങളില്‍ നിന്നുള്ള ഗായകരുടെയും ശബ്​ദത്തില്‍ ഔദ്യോഗികഗാനം പുറത്തുവരു​മ്ബോള്‍ സംഗീതവും ഫുട്​ബാളും ലോകത്തെ ഒന്നിപ്പിക്കുന്നതിന്റെ പ്രതീകമാവും

ഫിഫ യൂട്യൂബ്​ ചാനല്‍, ടിക്​ടോക്​ ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്​ഫോമുകളിലൂടെ പങ്കുവെച്ച ഗാനം മിനിറ്റുകള്‍ക്കകം തന്നെ ആരാധക ലോകവും ഏറ്റെടുത്തു. ഇന്ന് രാത്രി ദോഹയില്‍ നടക്കുന്ന ലോകകപ്പ്​ നറുക്കെടുപ്പ്​ ചടങ്ങില്‍ ​കര്‍ഡോണ, ഡേവിഡോ, ഐഷ എന്നിവര്‍ ​തത്സമയം ഗാനം അവതരിപ്പിക്കുന്നുണ്ട്​.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.