കട്ടപ്പനയിലെ ക്രമസമാധാനവും പുരയിടത്തിലെ പച്ചക്കറിയും ഈ കൈകളിൽ ഭദ്രം..! ക്വാർട്ടേഴ്‌സ് വളപ്പിലെ പച്ചക്കറികൃഷിയും സബ് ഡിവിഷനിലെ ക്രമസമാധാനവും ഒരു പോലെ പരിപാലിച്ച് ഒരു ഡിവൈ.എസ്.പി; എരുമേലി സ്വദേശിയായ കട്ടപ്പന ഡിവൈ.എസ്.പിയുടെ കൃഷി വിശേഷങ്ങൾ ഇങ്ങനെ

ജാഗ്രതാ സ്‌പെഷ്യൽ
കട്ടപ്പന: തന്റെ ക്വാർട്ടേഴ്‌സ് വളപ്പിലെ തോട്ടത്തിൽ അതിക്രമിച്ച് കയറുന്ന കീടങ്ങൾക്കും, സബ് ഡിവിഷനിൽ അക്രമം നടത്തുന്ന കുറ്റവാളിയ്ക്കും കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ്‌മോൻ ഒരേ പരിഗണനയാണ് നൽകുന്നത്. സ്വന്തം സബ് ഡിവിഷനിലെ സാധാരണക്കാരെ പൊന്നു പോലെ പരിഗണിക്കുന്ന ഈ കാക്കിധാരി, ക്വാർട്ടേഴ്‌സ് വളപ്പിലെ പച്ചക്കറികളെയും കേടുകൂടാതെ പരിപാലിച്ചു പോരുന്നു. നിന്ന് തിരിയാൻ സമയമില്ലാത്ത പൊലീസ് ജീവിതത്തിനിടയിൽ, ക്വാർട്ടേഴ്‌സിലെ ചെറിയ സ്ഥലത്ത് പൊന്ന് വിളയിക്കുകയാണ് എരുമേലി വെട്ടിയാനിക്കൽ കുടുംബാംഗവും കട്ടപ്പന ഡിവൈ.എസ്.പിയുമായ വി.എ നിഷാദ്‌മോൻ.

Advertisements

കഴിഞ്ഞ ജൂലായിലാണ് കട്ടപ്പന ഡിവൈ.എസ്.പിയായി നിഷാദ്‌മോൻ ചുമതലയേറ്റെടുക്കുന്നത്. അതിനു മുൻപ് കാട് പിടിച്ചു കിടന്നിരുന്ന ക്വാർട്ടേഴ്‌സ് പരിസരം, അതിവേഗത്തിലാണ് ഹരിതവർണ്ണത്തിൽ പൂക്കളും കായ്ക്കളുമായി പൂത്തുലഞ്ഞത്. ഒരൽപം ചാണകവും, ശകലം ജൈവവളവുമിട്ട് ഇഷ്ടിക നിരത്തി മണ്ണിട്ട്് ചെടികൾക്കും വിത്തുകൾക്കും വേരിറക്കി ആഴത്തിൽ വളരാൻ വഴിയൊരുക്കുകയായിരുന്നു ഡിവൈ.എസ്.പി ആദ്യം ചെയ്തത്. തറയിൽ മണ്ണെടുക്കാനുള്ള ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് ഇഷ്ടിക നിരത്തി അതിനുള്ളിൽ മണ്ണിട്ട് കൃഷിസ്ഥലം ഒരുക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോലിയ്ക്കിടയിലെ പാവം ഡിവൈ.എസ്.പിയുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ ചെടികളും വിത്തുകളും നന്നായി വളർന്ന് സഹകരിച്ചു. കൃഷിഭവനിൽ നിന്നു വിത്തും ഗ്രോബാഗും എടുത്തും അദ്ദേഹം കൃഷിയിറക്കിയിട്ടുണ്ട്. വഴുതന, കത്രിക്ക, പാവൽ, പയർ, തക്കാളി, മല്ലിയില , പുതിനയില, കാബേജ്, കോളിഫ്‌ളവർ, സ്പ്രിംങ് ഒനിയൻ, സ്‌ട്രോബറി, പപ്പായ, ബീൻസ് , പച്ചമുളക്, കാരറ്റ് തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന്റെ ക്വാർട്ടേഴ്‌സിലെ തോട്ടത്തിൽ വിളഞ്ഞു നിൽക്കുന്നു.

കടയിൽ നിന്ന് പച്ചക്കറി വാങ്ങാറേയില്ല
ഏതു സ്ഥലത്ത് ജോലി ചെയ്താലും ആ ക്വാർട്ടേഴ്‌സിൽ പച്ചക്കറി കൃഷിയ്ക്കു വിപുലമായ ക്രമീകരണം ഒരുക്കുകയാണ് നിഷാദ്‌മോന്റെ രീതി. മുൻപ് ചങ്ങനാശേരിയിൽ ജോലി ചെയ്തിരുന്ന സമയത്ത് പോലും അദ്ദേഹം ക്വാർട്ടേഴ്‌സ് വളപ്പിൽ കൃഷി ചെയ്തിരുന്നു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ കടകളിൽ നിന്നു വാങ്ങുന്നത് അപൂർവമാണെന്ന് അദ്ദേഹം പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കും, മറ്റുള്ള സഹപ്രവർത്തകർക്കും പച്ചക്കറികൾ സൗജന്യമായി നൽകാറുമുണ്ട്. രാവിലെയും വൈകിട്ടും ജോലിതിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് പച്ചക്കറി കൃഷി പരിപാലിക്കുന്നത്. ഭാര്യ രഹനയ്ക്കും മക്കളായ റൈഹാനും റൈന ഫാത്തിമയ്ക്കുമൊപ്പമാണ് കോട്ടയം ചങ്ങനാശേരിയിലാണ് ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. അധ്യാപകനായി സർക്കാർ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 2003 ലാണ് പൊലീസ് സേനയുടെ ഭാഗമായത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.