കൂരോപ്പട ബൈപ്പാസിൽ വാഹനാപകടം ; കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ; അപകടം ഉണ്ടായത് വാഹനം ഓടിക്കാൻ പഠിക്കുന്നതിനിടെ

കൂരോപ്പട : കൂരോപ്പട ബൈപ്പാസിൽ വാഹനാപകടം. എതിർ ദിശയിൽ വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പാമ്പാടിയിൽ നിന്നും പള്ളിക്കത്തോട് റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന മാരുതി സുസുക്കി എക്സ്പ്രസ്ഓയും എതിർ ദിശയിൽ വരികയായിരുന്ന റെനോൾട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ
പാമ്പാടി എട്ടാം മൈൽ സ്വദേശിനികളായ സ്ത്രീകൾ സഞ്ചരിച്ചിരുന്ന മാരുതി സുസുക്കി എക്സ്പ്രസ്ഓയുടെ മുൻ വശം ഭാഗിമായി തകർന്നു.

Advertisements

ഇവർ വാഹനം ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് . നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. പള്ളിക്കത്തോട് ഒറവയ്ക്കൽ റോഡിൽ സഞ്ചരിക്കുകയായിരുന്ന റെനോൾട്ടിന്റെ പിൻ ഡോർ അപകടത്തിൽ പൂർണമായും തകർന്നു. ആർക്കും പരിക്കുകകളില്ല.

Hot Topics

Related Articles