കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നടന്നു ; ഭാരവാഹികളെ തിരഞ്ഞെടുത്തു

മുണ്ടക്കയം : കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം മുണ്ടക്കയം നായനാർ ഭവനിൽ നടന്നു. സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം കെ രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എൻ ദാമോദരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ സി സോണി അധ്യക്ഷനായി.

Advertisements

സി പിഎം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, ‘പി എസ് സുരേന്ദ്രൻ ,പി ആർ അനിൽകുമാർ, ഐ എസ് രാമചന്ദരൻ, എം ജി രാജു, കെ കെ ബാബു, പി കെ പ്രദീപ്, പി കെ സുധീർ, കെ എൻ സോമരാജൻ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ സി സോണി (പ്രസിഡണ്ട്), പി കെ സുധീർ, കെ കെ ബാബു (വൈസ് പ്രസിഡണ്ടുമാർ) കെ എൻ ദാമോദരൻ (സെക്രട്ടറി), കെ എസ് സാബു, ടി എ അഭിലാഷ് (ജോയിൻ്റ് സെക്രട്ടറിമാർ) കെ എൻ സോമരാജൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 25 അംഗങ്ങളുള്ള ഏരിയാ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.

Hot Topics

Related Articles