മുംബൈ: ടോസ് നേടിയ ആദ്യം ബാറ്റിംങ് തിരഞ്ഞെടുത്ത ചൈന്നൈയ്ക്ക് ലിവിങ് സ്റ്റൺ മിന്നൽ പിണറായി ആഞ്ഞു വീശിയപ്പോൾ, ബാറ്റിംങിന്റെ പ്രാഥമിക പാഠം പോലും മറന്ന ബാറ്റർമാർ ചേർന്ന് സമ്മാനിച്ചത് ദാരുണ പരാജയം. കഴിഞ്ഞ കളിയിൽ 200 കടന്ന ബാറ്റിംങ് നിരയ്ക്ക് രണ്ടാം മത്സരത്തിൽ 150 പോലും കടക്കാനായില്ല. ഇതോടെ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചെന്നൈയ്ക്ക് ദാരുണ പരാജയം. ആദ്യ രണ്ടു മത്സരങ്ങളിലും പോരാട്ട വീര്യം കാഴ്ച വച്ചാണ് പരാജയപ്പെട്ടതെങ്കിൽ ഈ മത്സരത്തിൽ സമസ്ത മേഖലകളിലും ടീം പരാജയപ്പെട്ടു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ലിവിംങ്സ്റ്റണിന്റെയും (60) ശിഖർ ധവാന്റെയും (33) മികച്ച പ്രകടനത്തോടെയാണ് മികച്ച സ്കോർ കണ്ടെത്തിയത്. 26 റണ്ണെടുത്ത ജിതേഷ് ശർമ്മയും മികച്ച പ്രകടനം പുറത്തെടുത്തു. രാജ് പക്സയെ റണ്ണൗട്ടാക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണി വിക്കറ്റിനു പിന്നിൽ ഓടിയെത്തിയത് ആരാധകർക്ക് ആവേശമായി. പിന്നീട് ഇടത്തേയ്ക്ക് ഒരു മുഴുനീള ഡൈവിംങ് നടത്തിയെങ്കിലും പന്ത് നിലത്ത് മുട്ടിയതിനാൽ ക്യാച്ച് അനുവദിക്കപ്പെട്ടില്ല. ചെന്നൈയ്ക്ക് വേണ്ടി ജോർദാനും, പിട്രോറിയസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജഡേജയും, ചക്രവർത്തിയും, ബ്രാവോയും ഓരോ വിക്കറ്റ് പങ്കിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ ചെന്നൈയ്ക്ക് കാര്യങ്ങൾ അത്ര ആശാവഹമായിരുന്നില്ല. 22 റണ്ണെടുത്തപ്പോഴേയ്ക്കും ഉത്തപ്പയും, ഗെയ്ദ് വാഗും, മോയിൻ അലിയും മടങ്ങിയെത്തി. 23 ൽ വിശ്വസ്ത ക്യാപ്റ്റൻ ജഡേജ കൂടി വീണതോടെ നില പരുങ്ങലിലായി. 36 ൽ അമ്പാട്ടി റായിഡുവും വീണു. പിന്നീട്, ധോണിയും ദുബൈയും(57) ചേർന്ന് കഷ്ടപ്പെട്ട് നൂറിന് അടുത്ത് എത്തിച്ചു. എന്നാൽ, ദുബൈ 98 ൽ വീണതിന് ശേഷം ധോണി ഒന്ന് തെളിഞ്ഞു നോക്കിയെങ്കിലും പഞ്ചാബ് ബോളിംങ് നിര അത് തുടക്കത്തിലെ കെടുത്തി. 98 ന് അഞ്ച് എന്ന നിലയിൽ നിന്നും 126 ന് ഓൾ ഔട്ട് ആകാനായിരുന്നു ചെന്നൈയുടെ വിധി. അവസാനം ഇറങ്ങിയ നാല് ബാറ്റ്സ്മാൻമാരിൽ ഒരാൾക്ക് പോലും രണ്ടക്കം കടക്കാനായില്ല.
സ്കോർ –
പഞ്ചാബ് 180/8
ചെന്നൈ – 126