താത്കാലിക നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ, കേരള സ്റ്റാർട്ട് അപ് മിഷനുമായി ചേർന്ന് നടത്തുന്ന ‘റിസർച്ച് ഇൻക്യുബേഷൻ പ്രോഗ്രാം’ ലേക്ക് ഇൻക്യുബേഷൻ മാനേജർ, അസിസ്റ്റന്റ് മാനേജർ (ബിസിനസ്), അസിസ്റ്റന്റ് മാനേജർ (ടെക്നോളജി) എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.mgu.ac.in) ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപേക്ഷാ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ ബി.വോക് (പുതിയ സ്കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് / ഇംപ്രൂവ്മെന്റ്) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി, 525 രൂപ ഫൈനോടു കൂടി ഏപ്രിൽ അഞ്ച് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ ആറ് വരെയും നീട്ടിയതായി മഹാത്മാഗാന്ധി സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.
പരീക്ഷാ തീയതി പുനക്രമീകരിച്ചു
മാർച്ച് 30 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. (2021 അഡ്മിഷൻ – റെഗുലർ) പരീക്ഷ ഏപ്രിൽ എട്ടിന് തുടങ്ങും വിധം പുനക്രമീകരിച്ചു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എഡ്. സ്പെഷ്യൽ എഡ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് & സെമസ്റ്റർ – 2019 അഡ്മിഷൻ – റെഗുലർ / 2020 റീ-അഡ്മിഷൻ – സപ്ലിമെന്ററി) ഏപ്രിൽ 2022 പ്രായോഗിക പരീക്ഷ ഏപ്രിൽ ഏഴിന് മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിങ് കോളേജ് ഫോർ സ്പെഷ്യൽ എഡ്യുക്കേഷനിൽ വച്ച് നടക്കും. ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
വൈവാ വോസി
നാലാം സെമസ്റ്റർ എം.എ. എക്കണോമിക്സ് (2019 അഡ്മിഷൻ -പ്രൈവറ്റ് രജിസ്ട്രേഷൻ, ജനുവരി – 2022 )പരീക്ഷയുടെ വൈവാ വോസി ഏപ്രിൽ 11, 12, 13 തീയതികളിൽ നടക്കും. വിദ്യാർത്ഥികൾ ടൈംടേബിളിൽ പറഞ്ഞിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിൽ ഹാൾ ടിക്കറ്റുമായി ഹാജരാകേണ്ടതാണ്. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
പരീക്ഷാ ഫീസ്
രണ്ടാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യുക്കേഷൻ – ലേണിങ് ഡിസെബിലിറ്റി / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2020 അഡ്മിഷൻ – റെഗുലർ / 2015-2019 അഡ്മിഷൻ – സപ്ലിമെന്ററി – ക്രെഡിറ്റ് & സെമസ്റ്റർ) പരീക്ഷ ഏപ്രിൽ 19 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം
മൂന്നാം സെമസ്റ്റർ എം.എഡ് സ്പെഷ്യൽ എഡ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി (ദ്വിവത്സരം – 2020 അഡ്മിഷൻ – റെഗുലർ) പരീക്ഷ ഏപ്രിൽ 19 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.
ഒന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2015 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 27 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം.
ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 25 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 11 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 12 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 13 നും അപേക്ഷിക്കാം.